കുട്ടിപ്പട്ടാളത്തിന് ഒരു സര്‍പ്രൈസ്! ഈ ക്രിസ്മസ് ഡിസ്‌നി തീമില്‍ ആയാലോ? മിക്കിമൗസ് തന്നെയാണ് ഹിറ്റ് 

ഡിസ്‌നി താരങ്ങളുടെ ചെറിയ സോഫട് ടോയ്കളും ഡിസ്‌നി മഗ്ഗുകള്‍ കൊണ്ടുള്ള തട്ടുമെല്ലാം എളിപ്പത്തില്‍ ചെയ്‌തെടുക്കാമെങ്കിലും സ്വന്തമായി ഉണ്ടാക്കാവുന്ന മിക്കി മൗസ് ഹോം ഡെക്കറുകളാണ് എല്ലാവര്‍ക്കും പ്രിയം
കുട്ടിപ്പട്ടാളത്തിന് ഒരു സര്‍പ്രൈസ്! ഈ ക്രിസ്മസ് ഡിസ്‌നി തീമില്‍ ആയാലോ? മിക്കിമൗസ് തന്നെയാണ് ഹിറ്റ് 

വീട്ടിലെ കുട്ടിപ്പട്ടാളത്തിന് വെക്കേഷന്‍ തുടങ്ങിക്കഴിഞ്ഞാലാണ് യഥാര്‍ത്ഥ ക്രിസ്മസ് അങ്കം ആരംഭിക്കുന്നത്. ഇതുവരെ നേരെ നിന്നിരുന്ന ക്രിസ്മസ് ട്രീ ഇനി ചിലപ്പോള്‍ നിലത്തുകിടക്കുന്നതു കാണാം, പകല്‍ സമയത്തും സ്റ്റാര്‍ തെളിച്ചിട്ട് വികൃതിക്കുട്ടന്‍മാര്‍ ക്രിസ്മസ് പ്രിയം കാണിച്ചെന്നുവരാം. എങ്കില്‍ പിന്നെ ഇക്കുറി ഇവര്‍ക്കായി ചില പരീക്ഷണങ്ങളായാലോ? 

ഡിസ്‌നി കഥാപാത്രങ്ങള്‍ കൊണ്ടുള്ള ഹോം ഡെക്കര്‍ പരീക്ഷണം കുട്ടികളില്‍ കൗതുകമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഡിസ്‌നി താരങ്ങളുടെ ചെറിയ സോഫ്ട്‌ ടോയ്കളും ഡിസ്‌നി മഗ്ഗുകള്‍ കൊണ്ടുള്ള തട്ടുമെല്ലാം എളിപ്പത്തില്‍ ചെയ്‌തെടുക്കാമെങ്കിലും സ്വന്തമായി ഉണ്ടാക്കാവുന്ന മിക്കി മൗസ് ഹോം ഡെക്കറുകളാണ് എല്ലാവര്‍ക്കും പ്രിയം. 

ക്രിസ്മസ് ബോളുകള്‍ കൂട്ടിയോജിപ്പിച്ച് മിക്കി മൗസിന്റെ ആകൃതി ഒരുക്കുന്നതുമുതല്‍ റീത്തില്‍ വരെ ഒരു മിക്കി ടച്ച് സിംപിളായി വരുത്താനാകും. മിക്കി ബോബലിനായി ക്രിസ്മസ് ട്രീയില്‍ തൂക്കുന്ന മൂന്ന് ബോളുകള്‍ മാത്രമാണ് വേണ്ടത്. ഒരു വലിയ ബോളും രണ്ട് ചെറിയ ബോളുകളും ചേര്‍ത്തുവച്ചാല്‍ മിക്കി ബോബല്‍ റെഡി. ചുവപ്പ്, പച്ച, സില്‍വര്‍ നിറങ്ങളാണ് ഏറ്റവും അനുയോജ്യം. ഇതിനൊപ്പം ഒരു കുട്ടി ബോ കൂടി ചേര്‍ത്താല്‍ മിക്കിയെ മിന്നിയാക്കിയും മാറ്റാം. 

ഡൈനിങ് ടേബിളിലേക്കുള്ള സെന്റര്‍ പീസ് ഇക്കുറി ഒരു കാന്‍ഡി ജാര്‍ ആക്കിയാലോ? അതിനെയും മിക്കി-മിന്നി ഷേപ്പിലേക്ക് ഈസിയായി എത്തിക്കാം. അടപ്പുള്ള മൂന്ന് കാന്‍ഡി ജാറും സ്‌പ്രേ പെയിന്റും പോള്‍ക്കാ ഡോട്ട് റിബണും കറുപ്പ് നിറത്തിലെ ഫോം പേപ്പറും ഉണ്ടെങ്കില്‍ സംഗതി ഉഷാറാക്കാം. 

മിക്കി മൗസ് റീത്താണ് ഇക്കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായത്. കടയില്‍ വാങ്ങാന്‍ കിട്ടുന്ന മൂന്ന് ചെറിയ റീത്തുകള്‍ ചേര്‍ത്തുവച്ചാണ് ഇവ ഉണ്ടാക്കുന്നത്. നടുവില്‍ വയ്ക്കുന്ന റീത്തിന് അല്‍പം വലുപ്പം കൂടുതല്‍ വേണമെന്ന കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ഇവ മൂന്നും ചേര്‍ത്തുവയ്ക്കുമ്പോള്‍ തന്നെ മിക്കി മൗസിന്റെ തലയുടെ ആകൃതി ലഭിക്കും. ഇത്് ചുവപ്പ് ബോളുകള്‍ കൊണ്ട് അലങ്കരിച്ചെടുക്കുന്നതാണ് ഏറ്റവും രസകരം. ബോളുകളില്‍ ചെറിയ കറുത്ത ബെല്‍റ്റ് ഒട്ടിച്ചാല്‍ സാന്താക്ലോസ് റീത്തില്‍ എത്തിയപോലിരിക്കും. കടയില്‍ നിന്ന് വാങ്ങിയ ബോളിന് ഒരു പുത്തന്‍ ടച്ച് നല്‍കുകയും ചെയ്യാം. ഇടയില്‍ ചെറിയ തെര്‍മോക്കൊള്‍ ബോളുകളും അലങ്കാരത്തിനായി ഉപയോഗിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com