18 വയസില്‍ ചുമുട്ടുതൊഴിലാളിയായി, ഇപ്പോള്‍ അഭിഭാഷകന്‍; അത് ലിജീഷിന്റെ പോരാട്ടം; വൈറല്‍

ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലാണ് തന്റെ ജീവിത പോരാട്ടം ലിജീഷ് പങ്കുവെച്ചത്
18 വയസില്‍ ചുമുട്ടുതൊഴിലാളിയായി, ഇപ്പോള്‍ അഭിഭാഷകന്‍; അത് ലിജീഷിന്റെ പോരാട്ടം; വൈറല്‍

കഷ്ടപ്പാടില്‍ നിന്ന് ജീവിതവിജയം നേടിയവര്‍ നിരവധിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു യുവാവിന്റെ പോരാട്ടമാണ്. ചുമട്ടുതൊഴിലാളിയില്‍ നിന്ന് വക്കീല്‍ കുപ്പായം അണിഞ്ഞ ലിജീഷ് സേവ്യറാണ് സൈബര്‍ ലോകത്തിന് അത്ഭുതമാകുന്നത്. ആറു വര്‍ഷം കൊണ്ടാണ് ലിജീഷ് തന്റെ ലക്ഷ്യം നേടിയെടുത്തത്. പതിനെട്ടാം വയസുമുതല്‍ ചുമട്ടുതൊഴിലെടുക്കുന്ന ലിജീഷ് മുപ്പത്തൊന്നാം വയസിലാണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്യുന്നത്. ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലാണ് തന്റെ ജീവിത പോരാട്ടം ലിജീഷ് പങ്കുവെച്ചത്. 

ലിജീഷ് സേവ്യറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

6_Year_Challenge_2013_2019

ചുമട്ട് തൊഴിലാളിയില്‍ നിന്നും അഭിഭാഷകനിലേക്ക്. തമ്പുരാനെ അങ്ങേയ്ക്ക് ഒരായിരം നന്ദി.. 

15/12/2019 ഞായര്‍ കേരള ഹൈ കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. എന്റെ പതിനെട്ടാം വയസ്സില്‍ പുതുവൈപ്പിലെ പ്രത്യേക സാമ്പത്തികമേഖലയില്‍ ആരംഭിച്ചതാണ് ചുമട്ട് തൊഴില്‍. ഇരുപത്തഞ്ചാം വയസ്സില്‍ 2013 ല്‍ എറണാകുളം സര്‍ക്കാര്‍ നിയമ കലാലയത്തില്‍ പഞ്ചവത്സര ബിഎ എല്‍എല്‍ബി കോഴ്‌സിന് ചേരുമ്പോഴും, പഠന കാലയളവില്‍ അവധി ദിവസങ്ങളില്‍ ചുമട്ട് തൊഴില്‍ തുടര്‍ന്നു.

ഇതിനിടയില്‍ 2014 ല്‍ വിവാഹിതനായി. നാലര വയസ്സുള്ള എല്‍കെജിയില്‍ പഠിക്കുന്ന മകനുണ്ട്. അപ്പനും അമ്മയും ഭാര്യയും മകനുമടങ്ങുന്ന ചെറിയ കുടുംബം. ഒരനിയന്‍ വിദേശത്ത് ജോലി ചെയ്യുന്നു. ജീവിതം പഠിപ്പിച്ച വലിയൊരു പാഠം ഒന്നും അസാധ്യമല്ല എന്നതാണ്. അഭിഭാഷക ജീവിതത്തിലും ഏവരുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com