അച്ഛന്‍ നല്‍കിയ സമ്മാനപ്പൊതിയില്‍ വാഴപ്പഴം, സന്തോഷം കൊണ്ട് തുള്ളിച്ചാടി കുഞ്ഞ്; മനസു നിറയ്ക്കും ഈ വിഡിയോ

അച്ഛന്‍ നല്‍കിയ സമ്മാനപ്പൊതിയില്‍ വാഴപ്പഴം, സന്തോഷം കൊണ്ട് തുള്ളിച്ചാടി കുഞ്ഞ്; മനസു നിറയ്ക്കും ഈ വിഡിയോ

മകള്‍ പഴം കണ്ട് നിരാശയാകുമെന്ന് കരുതിയ അച്ഛനും അമ്മയും അവളുടെ സന്തോഷം കണ്ട് അമ്പരന്നു


ക്രിസ്മസ് കാലം കുഞ്ഞുങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്. സമ്മാനപ്പൊതികളുമായി തങ്ങളെത്തേടി വരുന്ന ക്രിസ്മസ് അപ്പൂപ്പന് വേണ്ടി അവര്‍ കാത്തിരിക്കും. മാനുകളെ പൂട്ടിയ വണ്ടിയില്‍ മഞ്ഞുപോലുള്ള താടിയുംവെച്ച് ക്രിസ്മസ് അപ്പൂപ്പന്‍ വന്നില്ലെങ്കിലും അവര്‍ക്കായി ക്രിസ്മസ് പപ്പാഞ്ഞിയായി വേഷമിട്ട് ആരെങ്കിലും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞു കിട്ടുന്ന എന്തും കുഞ്ഞു മനസ്സിനെ സന്തോഷിപ്പിക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സമ്മാനം കണ്ട് സന്തോഷംകൊണ്ട് തുള്ളിച്ചാടുന്ന കുഞ്ഞാണ്. എന്നാല്‍ അവള്‍ക്ക് കിട്ടിയ സമ്മാനം എന്താണ് എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ നെറ്റിചുളിക്കും. ഒരു വാഴപ്പഴം. 

ജസ്റ്റിസെ മൊജികയാണ് തന്റെ രണ്ട് വയസുകാരി മകളെ പറ്റിക്കാന്‍ ഏറ്റവും മോശം സമ്മാനം നല്‍കിയത്. എന്നാല്‍ പൊതിതുറന്ന് പഴം കണ്ട കുഞ്ഞിന് സന്തോഷം അടക്കാനായില്ല. മകള്‍ പഴം കണ്ട് നിരാശയാകുമെന്ന് കരുതിയ അച്ഛനും അമ്മയും അവളുടെ സന്തോഷം കണ്ട് അമ്പരന്നു. വാഴപ്പഴം എന്നു പറഞ്ഞ് സന്തോഷം കൊണ്ട് കൈകള്‍ ഉയര്‍ത്തിയ കുഞ്ഞ് പഴം തൊലികളഞ്ഞുതരാന്‍ പറഞ്ഞ് അമ്മയുടെ കൈയിലേക്ക് നല്‍കി. അതിന് ശേഷം തനിക്കു കിട്ടിയ ക്രിസ്മസ് ഗിഫ്റ്റ് വളരെ സന്തോഷത്തോടെ കഴിക്കുന്ന കുഞ്ഞിനെയാണ് വിഡിയോയില്‍ കാണുന്നത്. 

കുട്ടിയുടെ അച്ഛന്‍ തന്നെയാണ് വിഡിയോ പങ്കുവെച്ചത്. മകള്‍ക്ക് ഏറ്റവും മോശം സമ്മാനം നല്‍കാന്‍ ഞാന്‍ നോക്കിയെന്നും എന്നാല്‍ ഇങ്ങനെ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com