ഇവിടെ വന്നാൽ കുളിയും ബിയറിലാക്കാം; ഇതാ, ലോകത്തെ ആദ്യത്തെ ബിയർ പൂൾ

കുടിക്കാനും കുളിക്കാനും അങ്ങനെ എവിടെയും ബിയർ മാത്രം
ഇവിടെ വന്നാൽ കുളിയും ബിയറിലാക്കാം; ഇതാ, ലോകത്തെ ആദ്യത്തെ ബിയർ പൂൾ

ബിയർ ലവേഴ്സിന് ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങൾക്ക് മുങ്ങിക്കുളിക്കാൻ ഒരു ‌ബിയർ പൂൾ വന്നിരിക്കുന്നു. ബിയറിൽ കുളിക്കാൻ അത്ര ആ​ഗ്രഹമുണ്ടെങ്കിൽ വേ​ഗം ഓസ്ട്രിയയ്ക്ക് വിട്ടോ. അവിടെയാണ് ബിയർ സ്നേഹികളുടെ സ്വപ്നകുളം പിറവിയിടുത്തിരിക്കുന്നത്.  ഓസ്ട്രിയയിലെ ടാരന്‍സിലുള്ള സ്ക്ലോസ് സ്റ്റാർകെൻബർ​ഗർ ബ്രൂവറിയാണ് പൂൾ ഒരുക്കിയിരിക്കുന്നത്. 

 ലോകത്ത് മറ്റെവിടെയുമില്ലാത്ത അതീവ സവിശേഷമായ ഒരു ബ്രൂവറിയാണ് ഇത്. കുടിക്കാനും കുളിക്കാനും അങ്ങനെ എവിടെയും ബിയർ മാത്രം. ലോകത്തിൽ ആദ്യമായിട്ടാണ് ബിയർ‍ പൂൾ സംവിധാനം ഒരുക്കിയിരിക്കുന്നത്. എഴുനൂറു വര്‍ഷത്തോളം പഴക്കമുള്ള സ്റ്റാർകെൻബർ​ഗർ കാസ്റ്റിലിന്റെ ഉള്ളിലെ നിലവറയാണ് ബീയര്‍ പൂള്‍ ആയി മാറ്റിയിരിക്കുന്നത്. 13 അടി ആഴമുള്ള ഏഴോളം പൂളുകള്‍ ഇവിടെയുണ്ട്.

രണ്ടു മണിക്കൂര്‍ നേരത്തേക്ക് പൂളിനുള്ളില്‍ ചെലവഴിക്കാന്‍ 18,500 ഇന്ത്യന്‍ രൂപയാണ് ചെലവാക്കേണ്ടത്.  ഈ കുളിക്ക് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉണ്ട് എന്നും പറയപ്പെടുന്നു. ബീയറില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ ചര്‍മം മൃദുലമാക്കാന്‍ സഹായിക്കും. രക്തയോട്ടം കൂട്ടാനും ശരീരത്തിന് സ്വാസ്ഥ്യം നല്‍കാനും ബീയര്‍ കുളിക്ക് സാധിക്കുമത്രേ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com