ഒന്നിച്ചൊരു നായ്ക്കുട്ടിയെ വളര്‍ത്തിയാലോ? പങ്കാളിയുമൊത്തുള്ള നിമിഷങ്ങള്‍ കൂടുതല്‍ സന്തോഷം നിറച്ചതാക്കാം 

നായ്ക്കളെ വളര്‍ത്തുന്ന ദമ്പതികള്‍ക്കിടയില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്നാണ് കണ്ടെത്തല്‍
ഒന്നിച്ചൊരു നായ്ക്കുട്ടിയെ വളര്‍ത്തിയാലോ? പങ്കാളിയുമൊത്തുള്ള നിമിഷങ്ങള്‍ കൂടുതല്‍ സന്തോഷം നിറച്ചതാക്കാം 

നായ്ക്കള്‍ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നതില്‍ സംശയമൊന്നുമില്ല. ഇതേ നായ്ക്കുട്ടികള്‍ ദമ്പതികള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുമെന്നാണ് പുതിയ പഠനം. നായ്ക്കളെ വളര്‍ത്തുന്ന ദമ്പതികള്‍ക്കിടയില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

പഠനത്തില്‍ പങ്കെടുത്തതില്‍ 60ശതമാനം പേരും നായ്ക്കുട്ടിയെ പരിപാലിക്കാന്‍ തുടങ്ങിയതുമുതല്‍ അവരുടെ ജീവിതം കൂടുതല്‍ പ്രണയാതുരവും ശക്തവുമായെന്നാണ് അഭിപ്രായപ്പെട്ടത്. നായ്ക്കളെ വളര്‍ത്തുന്നത് ഒരു ടീംവര്‍ക്ക് ആയതുകൊണ്ടുതന്നെ ദമ്പതികള്‍ പരസ്പരം തുല്യപ്രാധാന്യം നല്‍കാന്‍ ശ്രമിക്കുമെന്നും അവര്‍ക്കിടയിലുള്ള ബോണ്ടിങ് ശക്തമാകുമെന്നും പഠനത്തില്‍ പറയുന്നു. 

നായ്ക്കളെ പരിപാലിക്കുമ്പോള്‍ ദമ്പതികള്‍ ഒന്നിച്ച് ചിലവഴിക്കുന്ന സമയം കൂടുമെന്നും ഗവേഷകര്‍ പറയുന്നു. വളര്‍ത്തുമൃഗത്തെ നടക്കാന്‍ കൊണ്ടുപോകുന്നതും ചെക്കപ്പിന് കൊണ്ടുപോകുന്നതുമൊക്കെ ദമ്പതികള്‍ക്കിടയില്‍ അറിഞ്ഞോ അറിയാതെയോ ക്വാളിറ്റി ടൈം സമ്മാനിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com