ഇതാ രണ്ട് 'മാതൃകാ അധ്യാപകര്‍!'; രക്ഷകര്‍ത്താവിനോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍; സോഷ്യല്‍ മീഡിയയില്‍ രോഷം (വീഡിയോ)

വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം അന്വേഷിക്കാനന്‍ എത്തിയ അമ്മയോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു
ഇതാ രണ്ട് 'മാതൃകാ അധ്യാപകര്‍!'; രക്ഷകര്‍ത്താവിനോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍; സോഷ്യല്‍ മീഡിയയില്‍ രോഷം (വീഡിയോ)

വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം അന്വേഷിക്കാനന്‍ എത്തിയ അമ്മയോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടര്‍ന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായി ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്ന വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലയാരിക്കുന്നത്. 

ഇതേസ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു രക്ഷകര്‍ത്താവ് എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നാണ് അധ്യാപകര്‍ അലറി ചോദിക്കുന്നത്. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്‌മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ് അധ്യാപകന്‍ പറയുന്നത്. 

അടുത്ത് നിന്ന ഒരാള്‍, ഇതൊരു സ്‌കൂള്‍ അല്ലേ, അധ്യാപകര്‍ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന്  പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇത്രയേ നിലവാരമുള്ളൂവെന്ന് അവര്‍ പ്രതികരിച്ചു. അമ്മയെ ദേഷ്യപ്പെട്ട അധ്യാപികയുടെ ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ഇവര്‍ ആക്രോശിക്കുന്നു. എടീ പോടി എന്ന് വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍, അങ്ങനെതന്നെ വിളിക്കുമെടീ എന്ന് ഇവര്‍ അലറിവിളിക്കുന്നു. ഇത് പ്രൈവറ്റ് സ്ഥാപനമാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളിലെപ്പോലെ എതിര്‍ത്ത് സംസാരിക്കാനൊന്നും രക്ഷിതാക്കളെ അനുവദിക്കില്ലെന്നും അധ്യാപകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. അധ്യാപകരുടെ പെരുമാറ്റത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com