ഇത്തവണ വാലൻ്റൈൻസ് ദിനം വെറൈറ്റി ആവട്ടെ; പാറ്റയ്ക്ക് മുൻകാമുകന്റെ പേരിടാൻ സുവർണ്ണാവസരം 

ഒരു പേരിന് 1: 50 പൗണ്ട് ആണ് ഈടാക്കുന്നത്. അതായത് ഏകദേശം 140രൂപ
ഇത്തവണ വാലൻ്റൈൻസ് ദിനം വെറൈറ്റി ആവട്ടെ; പാറ്റയ്ക്ക് മുൻകാമുകന്റെ പേരിടാൻ സുവർണ്ണാവസരം 

കേട്ടു മടുത്ത വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ പിന്നാലെ പോയി ഇനി സമയം കളയണ്ട, ഒരിക്കലും മറക്കാത്ത വാലന്റൈന്‍സ് ദിനാഘോഷത്തിനുള്ള ആശയവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടണിലെ ഒരു മൃഗശാല. പ്രണയിക്കുന്നവര്‍ക്കല്ല പ്രണയം തകര്‍ന്നവര്‍ക്കാണ് പ്രണയദിനം ആഘോഷിക്കാന്‍ ഇവര്‍ അവസരമൊരുക്കുന്നത്. തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് മുന്‍ വാലന്റൈന്റെ പേര് പാറ്റയ്ക്ക് നല്‍കാനുള്ള അവസരമാണ് മൃഗശാല ഒരുക്കുന്നത്.

ഇംഗ്ലണ്ടിലെ സെവെനോക്‌സിലുള്ള ഹെംസ്‌ലി കണ്‍സര്‍വേഷന്‍ സെന്ററിന്‍രെ ഫേസ്ബുക്ക് പേജില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. പണസമാഹരണമാണ് മൃഗശാല ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു പേരിന് 1: 50 പൗണ്ട് ആണ് ഈടാക്കുന്നത്. അതായത് ഏകദേശം 140രൂപ.

മൃഗശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി സമാഹരിക്കുന്ന പണം ചിലവാക്കുക. നെയിം എ കോക്‌റോച്ച് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com