'ഇപ്പോള്‍ മനസിലായി എത്ര വലിയ തെറ്റാണ് ചെയ്തതെന്ന്'; 15ാം വയസില്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ട ജര്‍മന്‍ യുവതി പറയുന്നു

മുസ്ലീമായി മതം മാറി രണ്ട് മാസത്തിന് ശേഷമാണ് ലെനോറ സിറിയയിലേക്ക് എത്തുന്നത്
'ഇപ്പോള്‍ മനസിലായി എത്ര വലിയ തെറ്റാണ് ചെയ്തതെന്ന്'; 15ാം വയസില്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ട ജര്‍മന്‍ യുവതി പറയുന്നു

15ാം വയസിലാണ് ലെനോറ സ്വന്തം രാജ്യമായ ജര്‍മനി വിടുന്നത്. ഭീകരസംഘടനയായ ഐഎസ്സില്‍ ചേരുക എന്ന ലക്ഷ്യം മാത്രമാണ് ആ പെണ്‍കുട്ടിക്കുണ്ടായത്. അവള്‍ ഐഎസില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 19ാം വയസില്‍ ഐഎസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിവന്നിരിക്കുകയാണ് ലെനോറ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിട്ടാണ് ലെനോറ ഐഎസ് ജീവിതത്തെ വിലയിരുത്തുന്നത്. ഭീകരരുടെ അധീനതയിലുള്ള കിഴക്കന്‍ സിറിയയില്‍ നിന്നാണ് ലെനോറ രക്ഷതേടി എത്തിയത്. 

ലെനോറയ്‌ക്കൊപ്പം ചെറിയ രണ്ട് മക്കള്‍ കൂടിയുണ്ട്. മുസ്ലീമായി മതം മാറി രണ്ട് മാസത്തിന് ശേഷമാണ് ലെനോറ സിറിയയിലേക്ക് എത്തുന്നത്. ജര്‍മന്‍ തീവ്രവാദി മാര്‍ട്ടിന്‍ ലെംകെയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു ലെനോറ. ഇയാളുടെ രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് ലെനോറ സിറിയയിലേക്ക് എത്തുന്നത്.സിറിയന്‍ തലസ്ഥാനമായ റാഖയില്‍ തീവ്രവാദികള്‍ക്കൊപ്പമാണ് ലെനോറ ആദ്യം താമസിക്കുന്നത്. എന്നാല്‍ വീട് നോക്കുക എന്ന ഉദ്ദേശം മാത്രമാണ് ലെനോറയ്ക്കുണ്ടായിരുന്നത്. പാചകം ചെയ്തും വീട് വൃത്തിയാക്കിയും ഞാന്‍ വീട്ടില്‍ മാത്രം നിന്നു. കറുത്ത ബുര്‍ഖ ധരിച്ച് ലെനോറ പറഞ്ഞു. ഇവരുടെ ഇളയ കുട്ടിക്ക് രണ്ട് ആഴ്ച മാത്രമാണ് പ്രായം. ഇപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ലെനോറ. 

റാഖയിലെ ആദ്യത്തെ ജീവിതം വളരെ എളുപ്പമായിരുന്നു. എന്നാല്‍ സൈന്യം നഗരം പിടിച്ചടക്കിയതോടെ ഓരോ ആഴ്ചയും വീട് മാറേണ്ടതായി വന്നു. കാരണം ഓരോ ആഴ്ചകളിലും ഭീകരര്‍ക്ക് നഗരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ആക്രമം ശക്തമാക്കിയതോടെ പല തീവ്രവാദികളും സ്വന്തം കുടുംബം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഒഴിഞ്ഞ നഗരത്തില്‍ സ്ത്രീകളും കുട്ടികളും മാത്രം അവശേഷിച്ചു. ഭക്ഷണം പോലുമില്ലാതെ. ലെനോറ പറഞ്ഞു. 

ഇവരുടെ ഭര്‍ത്താവ് ലെംകെ ഐഎസിന്റെ ടെക്‌നീഷ്യനായിരുന്നു. ഇപ്പോള്‍ ജര്‍മനിയിലേക്ക് മടങ്ങണമെന്നാണ് ലെനോറ ആഗ്രഹിക്കുന്നത്. കുടുംബത്തോടൊപ്പം പോകണമെന്നും തന്റെ പഴയ ജീവിതം തിരികെ വേണമെന്നും അവര്‍ പറയുന്നു. താന്‍ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com