പൂരപ്രേമം അസ്ഥിക്കുപിടിച്ച് പെണ്‍കുട്ടി; എല്ലാം മറന്ന് മേളത്തിനൊത്ത് ആവേശം; വീഡിയോ വൈറല്‍

എല്ലാ മറന്ന്  മേളപ്പെരുക്കം ആഘോഷിക്കുന്ന പെണ്‍കുട്ടിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പൂരപ്രേമം അസ്ഥിക്കുപിടിച്ച് പെണ്‍കുട്ടി; എല്ലാം മറന്ന് മേളത്തിനൊത്ത് ആവേശം; വീഡിയോ വൈറല്‍

അസ്ഥിക്ക് പിടിച്ച മാതിരിയാണ് ചിലര്‍ക്ക് പൂരപ്രേമം. പൂരത്തിനിടയില്‍ അവര്‍ അവരെതന്നെ മറന്നുപോകുന്നു. അത്തരത്തില്‍ എല്ലാ മറന്ന്  മേളപ്പെരുക്കം ആഘോഷിക്കുന്ന പെണ്‍കുട്ടിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കൊല്ലത്തെ ആനയടി ക്ഷേത്രത്തിലെ ഉത്സവത്തിന് പൂരമേളം ആസ്വദിക്കുന്ന പാര്‍വതി എന്ന പെണ്‍കുട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ആനയടിപ്പൂരം. മേളം കൊഴുക്കുന്നതോടെ ആഘോഷത്തോടെ തുള്ളിച്ചാടുകയാണ് പെണ്‍കുട്ടി. ഒപ്പമുള്ള സ്ത്രീകള്‍  കയ്യില്‍ പിടിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ മേളത്തിനൊത്ത് ആവേശത്തോടെ തുള്ളിച്ചാടുകയാണ് പെണ്‍കുട്ടി. കലയെ യഥാര്‍ത്ഥത്തില്‍ മറകളില്ലാതെ, മുറുക്കുങ്ങളില്ലാതെ ആസ്വദിക്കേണ്ടത് എങ്ങനെ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വീഡിയോ എന്നാണ് ചിലരുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com