ഈ നൂറ്റാണ്ട് കഴിയുന്നതോടെ ഭൂമിയുടെ നിറം പച്ചയായി മാറും..!!: പുതിയ പഠനഫലം പുറത്ത്

ഭൗമ താപനിലയിലുള്ള വര്‍ധനവ് 2100 ആകുന്നതോടെ സമുദ്രജലത്തിന്റെ നിറംമാറ്റത്തിന് കാരണമാകുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഈ നൂറ്റാണ്ട് കഴിയുന്നതോടെ ഭൂമിയുടെ നിറം പച്ചയായി മാറും..!!: പുതിയ പഠനഫലം പുറത്ത്

നൂറ്റാണ്ട് കഴിയുന്നതോടെ ഭൂമിയുടെ നിറം പച്ചയായി മാറുമെന്നാണ് പുതുതായി പുറത്തുവന്ന പഠനത്തില്‍ തെളിയുന്നത്. സമുദ്രങ്ങള്‍ കടുംപച്ച നിറത്തിലേക്ക് മാറുന്നതോടെ നീല എന്ന നിറത്തില്‍ നിന്നും ഭൂമിയുടെ നിറം പച്ചയിലേക്ക് മാറും. കാലാവസ്ഥാ മാറ്റമാണ് ഇതിന് കാരണം. 

ഭൗമ താപനിലയിലുള്ള വര്‍ധനവ് 2100 ആകുന്നതോടെ സമുദ്രജലത്തിന്റെ നിറംമാറ്റത്തിന് കാരണമാകുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. സമുദ്ര താപനില കടലിലെ ആല്‍ഗകളില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഈ നിറംമാറ്റത്തിന് കാരണമായി പറയുന്നത്. പെട്ടെന്ന് നിറംമാറുകയുമല്ല, സാവധാനം സംഭവിക്കുന്നതാണ്. അതുകൊണ്ട് ഈ നിറംമാറ്റം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ലെന്നും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോക്ടര്‍ സ്റ്റീഫനി ഡത്‌കെവിക്‌സ് പറയുന്നു. 

ആല്‍ഗ ഗ്രോ ചെറുജലജീവികളുടെ എണ്ണത്തില്‍ ജലത്തിലെ താപനിലയില്‍ മാറ്റമുണ്ടാക്കും. ഇതോടെ നീല നിറത്തിലുള്ള മേഖല കൂടുതല്‍ നീലനിറമാര്‍ജിക്കുകയും ചെയ്യും. ഫൈത്തോപ്ലാങ്ക്ടണ്‍ എന്ന ആല്‍ഗ സമുദ്ര താപനിലയിലുള്ള വര്‍ധനവ് മൂലം ചത്തുപോകുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ പറയുന്നത്. 

ഇതിനാല്‍ ധ്രുവമേഖലയ്ക്കടുത്തുള്ള സമുദ്രത്തിലെ പച്ചനിറമുള്ള ഇടങ്ങളെല്ലാം കൂടുതല്‍ പച്ചനിറമാര്‍ജിക്കും. ഇവിടെയുള്ള ജല താപനിലയുടെ വര്‍ധനവ് ചെറുജീവികളുടെ വര്‍ധനവിനിടയാക്കുന്നതാണിതിന് കാരണമെന്നും പഠനങ്ങളില്‍ പറയുന്നു.

ഇത് ഗുരുതരമായ വിഷയമാണെന്നാണ് സ്റ്റീഫനി ഡത്‌കെവിക്‌സ് പറയുന്നത്. ഈ മാറ്റം കാണാന്‍ സാധിക്കില്ല. കാരണം നീലനിറമുള്ള മേഖലയില്‍ അത് നീല നിറമായിതന്നെ തുടരും. ധ്രുവമേഖലയിലാണ് പച്ചനിറത്തില്‍ വര്‍ധനവുണ്ടാവുക. കാലാവസ്ഥാ മാറ്റം ഫൈത്തോപ്ലാങ്ക്ടണ്‍ ആല്‍ഗയില്‍ മാറ്റമുണ്ടാക്കും. അവയുടെ ഭക്ഷ്യ ശൃംഖലയില്‍ അത് മാറ്റമുണ്ടാക്കും. ആല്‍ഗകള്‍ പച്ചനിറമാണ് പ്രതിഫലിപ്പിക്കുന്നത്. അവയുടെ എണ്ണം വര്‍ധിച്ചാല്‍ ഭൂമിയെ ആകാശത്ത് നിന്നും നോക്കുമ്പോള്‍ പച്ച നിറത്തിലാണ് കാണുക. പതിയെ ലോകം പച്ചനിറത്തിലേക്ക് മാറുന്നതോടൊപ്പം ഇത് ഭൂമിയുടെ ജൈവ വ്യവസ്ഥയെ നശിപ്പിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com