10 മീറ്റര്‍ ദൂരം വരെ കൊതുകിന് കേള്‍ക്കാം, മണമറിയാനും മിടുക്കന്‍മാര്‍...ഹമ്പട കൊതുകേ !

ഡെങ്കു, സിക, മഞ്ഞപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പരത്തുന്ന ഈഡീസ് ഈജിപ്തി കൊതുകുകളാണ് കേള്‍വി ശക്തിയില്‍ മുന്നിലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കേള്‍വി മാത്രമല്ല, ഗന്ധം തിരിച്ചറിയുന്നതിലും കൊ
10 മീറ്റര്‍ ദൂരം വരെ കൊതുകിന് കേള്‍ക്കാം, മണമറിയാനും മിടുക്കന്‍മാര്‍...ഹമ്പട കൊതുകേ !


മൂളിപ്പാട്ടും പാടി നടക്കുന്ന കൊതുകില്ലേ, അത്ര നിസ്സാരക്കാരനല്ലെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പെണ്‍കൊതുകുകളുടെ ചിറകടിയൊച്ച പത്ത് മീറ്റര്‍ അകലെ നിന്നും ആണ്‍ കൊതുകുകള്‍ക്ക് തിരിച്ചറിയാനാവുമെന്ന് ബ്രിങ്ഹാംടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ റോണ്‍ ഹൊയാണ് കണ്ടെത്തിയത്. 

 ഡെങ്കു, സിക, മഞ്ഞപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പരത്തുന്ന ഈഡീസ് ഈജിപ്തി കൊതുകുകളാണ് കേള്‍വി ശക്തിയില്‍ മുന്നിലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കേള്‍വി മാത്രമല്ല, ഗന്ധം തിരിച്ചറിയുന്നതിലും കൊതുകുകള്‍ കേമന്‍മാരാണെന്നും ഗവേഷകര്‍ പറയുന്നു.

അതുകൊണ്ടാണ് ചില ആളുകളെ തിരഞ്ഞ് പിടിച്ച് കുത്തുന്നതും, കൊതുകിനെ ഓടിക്കുന്ന ലേപനങ്ങളും കൊതുകു തിരികളും പുകയ്ക്കുമ്പോള്‍ അപ്രത്യക്ഷമാകുന്നതുമെന്നും പ്രൊഫസര്‍ ഹൊ വെളിപ്പെടുത്തി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം തിരിച്ചറിയാനും മനുഷ്യന്റെ ഗന്ധം തിരിച്ചറിഞ്ഞ് കൂട്ടത്തോടെ എത്താനും കൊതുകുകള്‍ക്ക് സവിശേഷമായ കഴിവുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com