ഇന്തോനേഷ്യയിലെ മാന്ത്രിക ഇല; വേദന മുതല്‍ വിഷാദം വരെ മാറ്റും; ലോകത്തിന് അത്ഭുതം

ലഹരി ആസക്തിയില്‍ നിന്നുള്ള മോചനം മുതല്‍ വിഷാദത്തിന് പരിഹാരം കാണാന്‍ വരെ ഈ ഇല നമ്മെ സഹായിക്കും
ഇന്തോനേഷ്യയിലെ മാന്ത്രിക ഇല; വേദന മുതല്‍ വിഷാദം വരെ മാറ്റും; ലോകത്തിന് അത്ഭുതം

ലോകത്തിന് അത്ഭുതമായി മാറിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ അത്ഭുത ഇല. എന്ത് രോഗവും മാറ്റാനുള്ള മാന്ത്രിക വിദ്യയാണ് ക്രാറ്റം എന്ന ഇലയെ ലോക പ്രശസ്തമാക്കിയത്. ലഹരി ആസക്തിയില്‍ നിന്നുള്ള മോചനം മുതല്‍ വിഷാദത്തിന് പരിഹാരം കാണാന്‍ വരെ ഈ ഇല നമ്മെ സഹായിക്കും. പുരാതന കാലം മുതല്‍ വിവിധ അസുഖങ്ങള്‍ക്കുള്ള മരുന്നായി ക്രാറ്റമിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍ അടുത്തിടെ അതിശയിപ്പിക്കുന്ന സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. 

കാപ്പിയുടെ കുടുംബത്തില്‍പ്പെട്ട ചെടിയാണ് ക്രാറ്റം. ഇതിന്റെ ഇല തെക്ക് കിഴക്കന്‍ ഏഷ്യയിലും മറ്റ് ചില രാജ്യങ്ങളിലും വേദന സംഹാരിയായും മനസിനെ ശാന്തമാക്കാന്‍ വേണ്ടിയുമെല്ലാം നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നുണ്ട്. ഇല ഉണക്കി പൊടിച്ച് ലോകവ്യാപകമായി കയറ്റി അയക്കാന്‍ തുടങ്ങിയതോടെയാണ് ഇലയുടെ ജാലവിദ്യയെക്കുറിച്ച് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മോര്‍ഫിന്‍ ഉപയോഗിക്കുമ്പോള്‍ ബ്രെയ്‌നില്‍ ഉണ്ടാകുന്ന മാറ്റം തന്നെയാണ് ക്രാറ്റമിന്റെ ഉപയോഗത്തിലുണ്ടാകുന്നത്. കൂടാതെ ഇത് ശാന്തതയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 

ചെടിയുടെ  ഓരോ വിഭാഗത്തിനും ഓരോ വിഭാഗത്തിനും ഓരോ ഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. ചിലത് നമ്മെ ശാന്തമാക്കും. മറ്റു ചിലത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കാണും. ലഹരിയോടുള്ള ആസക്തിക്ക് പരിഹാരം കാണും. കൂടാതെ സ്റ്റാമിന വര്‍ധിപ്പാക്കാനും ഇത് സഹായിക്കും. തങ്ങളുടെ മുന്‍തലമുറക്കാന്‍ വ്യാപകമായി ക്രാറ്റം ഉപയോഗിച്ചിരുന്നെന്നും എന്നാല്‍ അവര്‍ക്ക് ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ വാദം. എന്നാല്‍ മാന്ത്രിക ഇലയ്ക്ക് പ്രാധാന്യം വര്‍ധിച്ചതോടെ ആരോഗ്യ വിഭാഗം ആശങ്കയിലാണ്. ഇതിന്റെ സുരക്ഷയും പാര്‍ശ്വഫലങ്ങളും എന്തെന്നറിയാല്‍ പരിശോധനകളും നടക്കുന്നുണ്ട്. 

വിദേശത്തേക്ക് വ്യാപകമായി കയറ്റി അയക്കുന്നുണ്ടെങ്കിലും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ ഗാര്‍ഹികമായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്തോനേഷ്യന്‍ മാജിക് ലീഫിനെ ഉപയോഗിക്കുന്നത്. അന്‍പത് ലക്ഷം അമേരിക്കക്കാന്‍ ഇത് നിലവില്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്രാറ്റം ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അമേരിക്കന്‍ ക്രാറ്റം അസോസിയേഷന്‍ പറയുന്നത്. ചായയായും ഗുളിക രൂപത്തിലുമാണ് ഇത് ഉപയോഗിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com