മീന്‍കറി കേമം ബംഗാളിലോ കേരളത്തിലോ?; ട്വിറ്ററില്‍ ഒരു പാചക ചര്‍ച്ച 

കേരളത്തിലേയും ബംഗാളിലേയും മീന്‍കറിയെ താരതമ്യം ചെയ്യാനുളള വേദിയൊരുക്കി പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ട്വിറ്ററില്‍ കുറിച്ച വരികള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മീന്‍കറി കേമം ബംഗാളിലോ കേരളത്തിലോ?; ട്വിറ്ററില്‍ ഒരു പാചക ചര്‍ച്ച 

കേരളത്തിലേയും ബംഗാളിലേയും മീന്‍കറിയെ താരതമ്യം ചെയ്യാനുളള വേദിയൊരുക്കി പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ട്വിറ്ററില്‍ കുറിച്ച വരികള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ബംഗാളി മീന്‍കറി ഇഷ്ടപ്പെടുന്നവര്‍ക്ക് കേരളത്തിലെ മീന്‍കറി ഇഷ്ടപ്പെടുമോയെന്ന ചോദ്യമാണ് തസ്ലീമ നസ്‌റിന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇരുമീന്‍കറികളെയും താരതമ്യം ചെയ്തും, രാഷ്ട്രീയ നിറം നല്‍കിയും നിരവധി പ്രതികരണങ്ങളാണ് ട്വിറ്റിന് ചുവടെ പ്രത്യക്ഷപ്പെട്ടത്.

കേരളത്തില്‍ വെളിച്ചെണ്ണ കൊണ്ടാണ് പാചകം ചെയ്യുന്നതെന്നും ബംഗാളില്‍ കടുകെണ്ണ ആണെന്നും രണ്ടും സ്വാദിഷ്ടമാണെന്നും ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ച് ഇതിനോടുളള സ്‌നേഹം വ്യത്യാസപ്പെടുമെന്നുമായിരുന്നു ഒരു പ്രതികരണം. ഇത്തരത്തില്‍ നര്‍മ്മം തുളുമ്പുന്നതും ഗൗരവത്തോടെ വീക്ഷിക്കുന്നതുമായ മറുപടികളാണ്  തസ്ലീമ നസ്‌റിന്റെ ട്വിറ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. മമതയുടെ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാധീനിച്ചില്ലായെങ്കില്‍, ബംഗാളി ഫിഷ് കറി തനിക്ക് ഇഷ്ടമാണെന്ന് രാഷ്ട്രീയ നിറം നല്‍കുന്ന മറുപടികളും കുറവല്ല.

ദൈവത്തില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ശക്തി കേരള മീന്‍കറിക്ക് ഉണ്ട് എന്നാണ് മറ്റൊരു മറുപടി ട്വിറ്റിലെ വാചകം. മതവും വിശ്വാസവുമായി ബന്ധപ്പെട്ട് തസ്ലീമ വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ ട്വിറ്റ്. ഇതിനിടെ ബംഗാളി മീന്‍കറിയാണ് നല്ലതെന്നും അല്ല ഞങ്ങള്‍ മലയാളികളുടെതാണ് എന്നും തര്‍ക്കിക്കുന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com