400 വയസായ ബോണ്‍സായി മുത്തശ്ശിയെ കള്ളന്‍ കൊണ്ടുപോയി; നന്നായി നോക്കണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥരുടെ ഫേയ്‌സ്ബുക് പോസ്റ്റ്

മരത്തെ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ നൂറ്റാണ്ടിന്റെ പ്രയത്‌നം വെറുതെയാകും എന്നാണ് അവര്‍ പറയുന്നത്
400 വയസായ ബോണ്‍സായി മുത്തശ്ശിയെ കള്ളന്‍ കൊണ്ടുപോയി; നന്നായി നോക്കണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥരുടെ ഫേയ്‌സ്ബുക് പോസ്റ്റ്

400 വര്‍ഷം പഴക്കമുള്ള ബോണ്‍സായി മരം മോഷണം പോയി. ടോക്കിയോയിലെ ഫുയുമി ലിമുറയുടെ വീട്ടില്‍ നിന്നാണ് വിലപിടിപ്പുള്ള കുഞ്ഞന്‍ മരം മോഷണം പോയത്. അതിന് പിന്നാലെ തന്റെ പ്രീയപ്പെട്ട ചെടിയെ നന്നായി പരിപാലിക്കണം എന്നാവശ്യപ്പെട്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് ലിമുറ. ഒരു കുഞ്ഞ് നഷ്ടപ്പെടുന്നതുപോലെയാണ് മരം നഷ്ടപ്പെടുന്നതെന്നാണ് അവര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. കൂടാതെ നന്നായി വെള്ളം ഒഴിച്ച് പരിപാലിക്കണമെന്നും ലിമുറ കള്ളനോട് ആവശ്യപ്പെടുന്നുണ്ട്. 

മരത്തെ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ നൂറ്റാണ്ടിന്റെ പ്രയത്‌നം വെറുതെയാകും എന്നാണ് അവര്‍ പറയുന്നത്. 'ബോണ്‍സായി മരത്തെ ആര് എടുത്തുകൊണ്ട് പോയതായാലും അതിന് വെള്ളമൊഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 400 വര്‍ഷമായി ഇത് ജിവിക്കുന്നു. ഇതിന് പരിചരണം ആവശ്യമാണ്. വെള്ളമില്ലാതെ ഒരാഴ്ച പോലും അതിന് ജീവിക്കാനാവില്ല. നമ്മള്‍ പോയാലും നല്ല പരിപാലനം കിട്ടുകയാണെങ്കില്‍ എന്നെന്നും ജീവിക്കാന്‍ അതിന് കഴിയും.' ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ലിമുറയുടെ ചെടികള്‍ നഷ്ടപ്പെട്ടിരുന്നു. മൊത്തം ഏഴ് ചെടികളാണ് മോഷണം പോയത്. അതില്‍ ഏറ്റവും വിലപിടിപ്പുള്ളതായിരുന്നു ഇത്. ഇതിന് മാത്രം 83 ലക്ഷത്തോളം വില വരും. പാരമ്പര്യമായി ബോണ്‍സായി ചെടികളെ വളര്‍ത്തുന്നവരാണ് ഇവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com