ഇതാ ഒരു 'രഹസ്യക്കാരന്‍ തവള' ; വയനാട്ടില്‍ നിന്നും പുതിയ ഇനത്തെ കണ്ടെത്തി

വര്‍ഷത്തില്‍ വെറും നാല് ദിവസം മാത്രമാണ് ഈ മിസ്റ്റീരിയസ് തവളക്കുഞ്ഞന്‍ പുറത്തിറങ്ങുന്നത്. അതും പ്രജനനത്തിന്. അത് കഴിഞ്ഞാലുടന്‍ വീണ്ടും രഹസ്യ ജീവിതം തുടങ്ങുന്നു. നിഗൂഢമായി ഇവ എന്ത് ചെയ്ത് വരിയാണെന്നതിനെ
ഇതാ ഒരു 'രഹസ്യക്കാരന്‍ തവള' ; വയനാട്ടില്‍ നിന്നും പുതിയ ഇനത്തെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ജൈവ വൈവിധ്യം അവസാനിക്കുന്നില്ല. റോഡരികില്‍ നിന്നാണ് ഗവേഷകര്‍ ഏറ്റവുമൊടുവില്‍ പുതിയ  ഇനം തവളയായെ കണ്ടെത്തിയത്. വിശദമായ പഠനത്തിനൊടുവില്‍ 'മിസ്റ്റീരിയസ് നാരോ മൗത്ത് ഫ്രോഗ്' എന്നാണ് ഈ കുഞ്ഞന്‍ തവളയ്ക്ക് പേരിട്ടിരിക്കുന്നത്.

രൂപഘടനാ പഠനം, ശബ്ദം, വാല്‍മാക്രികളുടം പ്രത്യേകത, ജനിതക ഘടന എന്നിവയെ മറ്റുള്ള തവളകളുടേതുമായി താരതമ്യം ചെയ്ത ശേഷമാണ് 'കുഞ്ഞന്‍ വായ' തവള ഇതുവരേക്കും അറിയപ്പെടാതെ ചാടി നടക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സൊനാലി ഗാര്‍ഗും പ്രൊഫസര്‍ ഡോക്ടര്‍ എസ് ഡി ബിജുവും ചേര്‍ന്നാണ് തവളയെ കണ്ടെത്തിയത്. സൊനാലി കണ്ടെത്തുന്ന നാല്‍പ്പതാമത്തെ തവളയാണ് 'മിസ്റ്റീരിയസ് നാരോ മൗത്ത് ഫ്രോഗ്'.

വര്‍ഷത്തില്‍ വെറും നാല് ദിവസം മാത്രമാണ് ഈ മിസ്റ്റീരിയസ് തവളക്കുഞ്ഞന്‍ പുറത്തിറങ്ങുന്നത്. അതും പ്രജനനത്തിന്. അത് കഴിഞ്ഞാലുടന്‍ വീണ്ടും രഹസ്യ ജീവിതം തുടങ്ങുന്നു. നിഗൂഢമായി ഇവ എന്ത് ചെയ്ത് വരിയാണെന്നതിനെ കുറിച്ച് സൊനാലി പഠനം തുടരുകയാണ്. മിസ്റ്റിസെല്ലസ് ഫ്രാന്‍കിയെന്നാണ് തവളയുടെ ശാസ്ത്രനാമം.

സാധാരണ തവളയുടേത് പോലുള്ള പേക്രോം ശബ്ദം ഈ മിസ്റ്റീരിയസ് കുഞ്ഞനില്ല. പകരം പ്രാണികളുടേതിന് സമാനമായ ശബ്ദമാണിവ പുറപ്പെടുവിക്കുന്നതെന്നും ഗവേഷക സംഘം പറയുന്നു. കണ്ണുകള്‍ പോലെ പിന്‍ഭാഗത്തും ഇവയ്ക്ക് അടയാളങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com