'സുന്ദരമായ ഓര്‍മ്മകള്‍ക്ക് നന്ദി, ഓപ്പര്‍ച്യൂണിറ്റി ഇനിയില്ല' ; പ്രവര്‍ത്തനം നിലച്ചെന്ന് നാസ

'കനത്ത നിശബ്ദതയായിരുന്നു അപ്പുറം, കണ്ണീരും ആലിംഗനവും, ചിരിയും ഓര്‍മ്മകളും ഈ ദൗത്യത്തില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. താങ്ക്യൂ ഒപ്പി, ശുഭരാത്രി
'സുന്ദരമായ ഓര്‍മ്മകള്‍ക്ക് നന്ദി, ഓപ്പര്‍ച്യൂണിറ്റി ഇനിയില്ല' ; പ്രവര്‍ത്തനം നിലച്ചെന്ന് നാസ

വാഷിങ്ടണ്‍: 14 വര്‍ഷം നീണ്ട ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയ 'ഓപ്പര്‍ച്യൂണിറ്റി' യുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ചൊവ്വയില്‍ വെള്ളം ഉണ്ടായിരുന്നുവെന്ന ശ്രദ്ധേയമായ കണ്ടുപിടുത്തം നടത്തിയത് ഓപ്പര്‍ച്യൂണിറ്റി റോവറായിരുന്നു.

ബാറ്ററികള്‍ റീച്ചാര്‍ജ് ചെയ്യാന്‍ മാര്‍ഗമില്ലാതെ നിലച്ചു പോയ ഓപ്പര്‍ച്യൂണിറ്റിയുമായി ബന്ധപ്പെടാന്‍ പലവട്ടം നാസ ശ്രമിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ശ്രമം കൂടി പരാജയപ്പെട്ടതോടെയാണ് നാസ ദുഃഖത്തോടെ ആ തീരുമാനം എടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഓപ്പര്‍ച്യൂണിറ്റിയുടെ റോബോട്ടുമായി നാസയ്ക്കുള്ള ബന്ധം നിലച്ചത്.ചുവപ്പന്‍ ഗ്രഹത്തിലുണ്ടായ അതിഭീകര പൊടിക്കാറ്റില്‍ ഓപ്പര്‍ച്യൂണിറ്റിക്ക് പിടിച്ച് നില്‍ക്കാനായില്ല. ബഹിരാകാശ പഠന ചരിത്രത്തിലെ ഫലവത്തായ ഒരു കാലത്തിനാണ് അവസാനമാകുന്നതെന്ന് ഓപ്പര്‍ച്യൂണിറ്റിക്ക് ഔദ്യോഗികമായി വിടനല്‍കി നാസ കുറിച്ചു.

'കനത്ത നിശബ്ദതയായിരുന്നു അപ്പുറം, കണ്ണീരും ആലിംഗനവും, ചിരിയും ഓര്‍മ്മകളും ഈ ദൗത്യത്തില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. താങ്ക്യൂ ഒപ്പി, ശുഭരാത്രി എന്നായിരുന്നു ഓപ്പര്‍ച്യൂണിറ്റി ദൗത്യത്തിന് നേതൃത്വം നല്‍കിയ ഗവേഷക ട്വീറ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com