ബിക്കിനി ഷൂട്ടിനിടെ നടിയുടെ പിന്നില്‍ കുത്തി പന്നിക്കൂട്ടം; വീഡിയോ വൈറല്‍

മുപ്പത്തിരണ്ടുകാരിയായ മോഡലാണ് പന്നിക്കൂട്ടത്തിന്റെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്‌ 
ബിക്കിനി ഷൂട്ടിനിടെ നടിയുടെ പിന്നില്‍ കുത്തി പന്നിക്കൂട്ടം; വീഡിയോ വൈറല്‍

പ്രശസ്ത ഫിറ്റ്‌നസ് മോഡലിന്റെ ഫോട്ടോ ഷൂട്ട് വൈറലാവുന്നു. ബഹാമസിലെ പിഗ് ഐലന്റില്‍ ബിക്കിനി ധരിച്ച് ഫോട്ടോ ഷൂട്ടിന് നില്‍ക്കുന്ന വീഡിയോ ആണ് വൈറാലാകുന്നത്.

ഫോട്ടോ ഷൂട്ടിനിടെ പന്നിക്കൂട്ടം പിന്നില്‍ നിന്ന് കുത്തുകയും അതിന് ശേഷമുള്ള അനുഭവങ്ങളും വ്യക്തമാക്കുന്ന വീഡിയോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ മുപ്പത്തിരണ്ടുകാരിയായ മിച്ചിലി ലെവിന്‍ പങ്കുവെച്ചത്. കുത്തുകൊണ്ടിട്ടും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഇവരുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 50 ലക്ഷം പേരാണ് കണ്ടത്.ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളും വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com