പ്രപഞ്ചരഹസ്യം തേടി 'സ്ഫിയര്‍ എക്‌സ്'; 2023 ല്‍ ബഹിരാകാശത്തേക്കെന്ന്നാസ

അടുത്തും അകലെയുമായി കാണപ്പെടുന്ന ഗാലക്‌സികളെല്ലാം സ്ഫിയര്‍ എക്‌സിന്റെ കണ്ണില്‍ പതിയും. ക്ഷീരപഥങ്ങള്‍ക്കുള്ളില്‍ ജലാംശത്തിനും ജീവ കണങ്ങള്‍ക്കുമായുള്ള അന്വേഷണമാവുംദൂരദര്‍ശിനി നടത്തുക
പ്രപഞ്ചരഹസ്യം തേടി 'സ്ഫിയര്‍ എക്‌സ്'; 2023 ല്‍ ബഹിരാകാശത്തേക്കെന്ന്നാസ

പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യം തേടി പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നതായി നാസ. 2023ലാണ് 'സ്ഫിയര്‍ എക്‌സ്' എന്ന ദൂരദര്‍ശിനിയെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് നാസ വ്യക്തമാക്കി. 24 കോടി രൂപയാണ് രണ്ട്  വര്‍ഷത്തേക്കുള്ള ദൗത്യത്തിന് പ്രതീക്ഷിക്കുന്നത്.

ആകാശത്തെ സൂക്ഷമമായി നിരീക്ഷിക്കുന്ന സ്ഫിയര്‍എക്‌സ് ഇന്‍ഫ്രാ റെഡ് കിരണങ്ങളെയും പിടിച്ചെടുക്കും. ഇത് കോസ്മിക് രഹസ്യങ്ങളുടെ ചുരുള്‍ നിവര്‍ത്തുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. 30 കോടി ഗാലക്‌സികളിലെ വിവരങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പഠന വിധേയമായേക്കും. 10കോടിയോളം നക്ഷത്രങ്ങള്‍ നമ്മുടെ ക്ഷീരപഥത്തില്‍ മാത്രമുണ്ടെന്നാണ് കണക്ക്. 

അടുത്തും അകലെയുമായി കാണപ്പെടുന്ന ഗാലക്‌സികളെല്ലാം സ്ഫിയര്‍ എക്‌സിന്റെ കണ്ണില്‍ പതിയും. ക്ഷീരപഥങ്ങള്‍ക്കുള്ളില്‍ ജലാംശത്തിനും ജീവ കണങ്ങള്‍ക്കുമായുള്ള അന്വേഷണമാവുംദൂരദര്‍ശിനി നടത്തുക.  ഓരോ ആറുമാസം കൂടുമ്പോഴും ആകാശത്തെ മുഴുവനും വിലയിരുത്തും.ഭൗമ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യയ്ക്ക് പുറമേ മാര്‍സ് സ്‌പേസ് ക്രാഫ്റ്റിന്റെ സങ്കേതങ്ങളും സ്ഫിയര്‍ എക്‌സ് ഉപയോഗിക്കും. 96 വ്യത്യസ്ത കളര്‍ബാന്‍ഡുകളിലാണ് ആകാശചിത്രങ്ങളെ ദൂരദര്‍ശിനി പകര്‍ത്തിയെടുക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com