കരിങ്കോഴി വില്‍പ്പന പൊടിപൊടിച്ച് ട്രോളര്‍മാര്‍;പക്ഷേ സത്യാവസ്ഥ ഇതാണ്‌, നിര്‍ത്താതെ തെറിവിളിയെന്ന് വ്യാപാരി

ഫഌക്‌സില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിര്‍ത്താതെ കോള്‍ വരുന്നതായും, മോശമായ ഭാഷയിലാണ് ഭൂരിഭാഗം പേരും സംസാരിക്കുന്നതെന്നും കരീം പറയുന്നു
കരിങ്കോഴി വില്‍പ്പന പൊടിപൊടിച്ച് ട്രോളര്‍മാര്‍;പക്ഷേ സത്യാവസ്ഥ ഇതാണ്‌, നിര്‍ത്താതെ തെറിവിളിയെന്ന് വ്യാപാരി

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി പറക്കുന്നത് കരിങ്കോഴി ട്രോളുകളാണ്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് കീഴില്‍ കരിങ്കോഴി വില്‍പ്പന എന്ന നിലയില്‍ കമന്റുകള്‍ വന്ന് നിറഞ്ഞതോടെയാണ് കാര്യം കൈവിട്ടു പോകുന്നത്. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പേജില്‍ തുടങ്ങിയ കരിങ്കോഴി കച്ചവടം ഇപ്പോള്‍ പൊടിപൊടിച്ച് മുന്നേറുകയാണ്. 

എന്നാല്‍ എങ്ങിനെയാണ് ഈ കരിങ്കോഴി വന്ന് ഫേസ്ബുക്കില്‍ കയറിക്കൂടിയതെന്ന് പിടികിട്ടാത്തവരുമുണ്ട്. അഡാര്‍ ലവ് എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലാണ്‌ കരിങ്കോഴി വില്‍പ്പന പോസ്റ്റുകള്‍ ആദ്യം വന്ന് നിറഞ്ഞത്. ഒമര്‍ ലുലുവിന്റെ പേജില്‍ തുടങ്ങിയ കരിങ്കോഴി കച്ചവടം പിന്നെ ട്രോളര്‍മാരെല്ലാം ചേര്‍ന്ന് ഏറ്റെടുത്തതോടെ കൊഴുത്തു. 

കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്ന് പറഞ്ഞാണ് കമന്റുകള്‍ നിറഞ്ഞത്. സംഭവം വൈറലായതോടെ കരിങ്കോഴിക്കൊപ്പം മീന്‍കുഞ്ഞുങ്ങളും, ഉണ്ണിയപ്പം ഉണ്ടാക്കി ലാഭം നേടാം എന്നിങ്ങനെയുള്ള പരസ്യങ്ങളും കടന്നു വന്നു. സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെയാണ്. മണ്ണാര്‍ക്കാട് സ്വദേശിയായ അബ്ദുല്‍ കരീം എന്ന കരിങ്കോഴി വില്‍പ്പനക്കാരന്‍ തന്റെ കടയുടെ മുന്നില്‍ സ്ഥാപിച്ച ഫ്‌ളെക്‌സില്‍ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം. 

ഫേസ്ബുക്കില്‍ കരീം ഈ ഫഌക്‌സിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും, രണ്ട് സുഹൃത്തുക്കളുടെ പോസ്റ്റില്‍ കമന്റായി ഇടുകയും ചെയ്തു. പിന്നെയങ്ങോട്ട് ട്രോളര്‍മാരെല്ലാം ചേര്‍ന്ന് അത് ഏറ്റെടുത്തു. ഫഌക്‌സില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിര്‍ത്താതെ കോള്‍ വരുന്നതായും, മോശമായ ഭാഷയിലാണ് ഭൂരിഭാഗം പേരും സംസാരിക്കുന്നതെന്നും കരീം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com