'കാരിരുമ്പിന്റെ കരുത്ത്'; ഭീമന്‍ തൂണ്‍ മുകളിലേക്ക് വീണിട്ടും കുലുങ്ങാതെ നെക്‌സോണ്‍ (വീഡിയോ)

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ ടാറ്റയുടെ നെക്‌സോണിന്റെ കരുത്ത് തെളിയിക്കുകന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാഹന കമ്പക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്
'കാരിരുമ്പിന്റെ കരുത്ത്'; ഭീമന്‍ തൂണ്‍ മുകളിലേക്ക് വീണിട്ടും കുലുങ്ങാതെ നെക്‌സോണ്‍ (വീഡിയോ)


ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ ടാറ്റയുടെ നെക്‌സോണിന്റെ കരുത്ത് തെളിയിക്കുകന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാഹന കമ്പക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നെക്‌സോണിന്റെ മുകളിലേക്ക് ഭീമന്‍ ഇരുമ്പ് തൂണ്‍ മറിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തൂണ് മറിഞ്ഞ് കാറിന്റെ മുകളില്‍ വീണെങ്കിലും ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ല.ഡെറാഡൂണില്‍ നിന്നുള്ള വിഡിയോയാണിത്.

കനത്ത മഴയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളിലേക്ക് യാത്രക്കാര്‍ പ്രവേശിക്കുന്നത് വിഡിയോയില്‍ കാണാം. മഴ കനത്തതോടെ വലിയ ബില്‍ബോര്‍ഡിനൊപ്പം കൂറ്റന്‍ ഇരുമ്പു തൂണ്‍ താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് പതിച്ചു. നെക്‌സോണിന്റെ മേല്‍ക്കൂര തകര്‍ന്നെങ്കിലും  ആഘാതം പ്രതിരോധിക്കാന്‍ ക്യാബിന്‍ ഘടനയ്ക്ക് സാധിച്ചു എന്നതാണ് വാഹനപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്. അപകടത്തിന് ശേഷം കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെയും വിഡിയോയില്‍ കാണാം. സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

2018 ഡിസംബറിലായിരുന്നു നെക്‌സോണ്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നതെന്ന പ്രത്യേകതയും നെക്‌സോണ്‍ സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com