12 മിനുറ്റ് കൊണ്ട് രാജസ്ഥാനില്‍ നിന്നും ബെംഗളൂരുവിലേക്ക് ആഹാരമെത്തിക്കാമെന്ന് സ്വിഗി: ആപ്പിനെ ട്രോളി ഉപഭോക്താവിന്റെ കുറിപ്പ് വൈറല്‍

ഒരു ഭക്ഷണ വിതരണ ആപ്പിനെതിരെ ഇത്തരമൊരു പരാതി ആദ്യമായിട്ടായിരിക്കും.
12 മിനുറ്റ് കൊണ്ട് രാജസ്ഥാനില്‍ നിന്നും ബെംഗളൂരുവിലേക്ക് ആഹാരമെത്തിക്കാമെന്ന് സ്വിഗി: ആപ്പിനെ ട്രോളി ഉപഭോക്താവിന്റെ കുറിപ്പ് വൈറല്‍

ബെംഗളൂരു: സ്വിഗിക്കെതിരെ അസാധാരണമായൊരു പരാതിയുമായി ഉപഭോക്താവ്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകി, ഭക്ഷണം മോശമായിരുന്നു തുടങ്ങി സാധാരണയുള്ള പരാതികള്‍ പോലെയല്ലിത്. ഒരു ഭക്ഷണ വിതരണ ആപ്പിനെതിരെ ഇത്തരമൊരു പരാതി ആദ്യമായിട്ടായിരിക്കും. ഭാര്‍ഗവ് രാജന്‍ എന്നയാളാണ് പരാതി നല്‍കിയത്. 

സ്വിഗ്ഗിയിലൂടെ ഭാര്‍ഗവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് ബൊംഗളൂരുവില്‍ നിന്നായിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ആയത്  രാജസ്ഥാനിലെ അതേപേരുള്ള മറ്റൊരു ഹോട്ടലിലും. രാജസ്ഥാനിലെ പ്രഭാകരന്‍ കെ എന്ന ഡെലിവെറി ബോയ്ക്കാണ് ഈ ഓര്‍ഡര്‍ ലഭിച്ചത്. ഇതിലെ രസകരമായ സംഭവമെന്തെന്നാല്‍ 12 മിനിറ്റിനുളളില്‍ ഭക്ഷണം എത്തുമെന്ന് ഉപഭോക്താവിന് സ്വഗ്ഗിയില്‍ നിന്ന് സന്ദേശം ലഭിച്ചു. 

ഇത് ഭാര്‍ഗവ് തന്നെ തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു. 'നിങ്ങള്‍ എന്ത് വാഹനമാണ് ഓടിക്കുന്നത്' എന്ന് ചോദിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായത്തോടെ സ്വിഗ്ഗി തന്നെ മറുപടിയുമായി എത്തി. ക്ഷമാപണം നടത്തുകയും ഇത്തരത്തിലുളള തെറ്റുകള്‍ ഇനി ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും സ്വിഗ്ഗി ട്വീറ്റ് ചെയ്തു. നിരവധി പേര്‍ സ്വിഗ്ഗിയെ ട്രോളി പോസ്റ്റ് ഷെയറും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com