ആന്റിനയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന് പക്ഷിയെ തിന്നുന്ന മലമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ

പക്ഷിയെ കഴിച്ചു തീര്‍ക്കാന്‍ പാമ്പിന് ഏകദേശം ഒന്നര മണിക്കൂര്‍ സമയം വേണ്ടിവന്നു
ആന്റിനയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന് പക്ഷിയെ തിന്നുന്ന മലമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ

ടിവി ആന്റിനയ്ക്ക് മുകളില്‍ ഇരുന്ന പക്ഷിയെ തിന്നുന്ന മലമ്പാമ്പിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആരെയും ഞെട്ടിക്കുന്നതാണ് ദൃശ്യങ്ങള്‍. വീടിന്റെ മുകളിലെ ആന്റിനയില്‍ തൂങ്ങിക്കിടന്നുകൊണ്ട് മലമ്പാമ്പ് പക്ഷിയെ വയറ്റിലാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

ഓസ്‌ട്രേലിയയിലെ കിങ്‌സ്‌ക്ലിഫില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വീട്ടുടമ കാത്തി ഗാലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കഴുത്തിന് കടിച്ചു പിടിച്ച് പക്ഷിയെ വകവരുത്തിയശേഷമാണ് പാമ്പ് അതിനെ വയറ്റിലാക്കിയത്. പക്ഷിയെ കഴിച്ചു തീര്‍ക്കാന്‍ പാമ്പിന് ഏകദേശം ഒന്നര മണിക്കൂര്‍ സമയം വേണ്ടിവന്നു. പതിനായിരത്തില്‍ അധികം പേരാണ് വീഡിയോ ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്ന്ത്. വീഡിയോ കണ്ട് പലരും ഞെട്ടലും രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com