ഇനിയില്ല 'ബ്രാംബിളു'കളെന്ന കുഞ്ഞന്‍ എലികള്‍ ; കാലാവസ്ഥാ വ്യതിയാനത്തില്‍ വംശനാശം സംഭവിച്ച ആദ്യ സസ്തനിയെന്ന് ശാസ്ത്രജ്ഞര്‍

ഗ്രേറ്റ് ബാരിയര്‍ റീഫിലെ ചെറിയ പവിഴദ്വീപായിരുന്നു ബ്രാംബിളുകളുടെ കേന്ദ്രം. ക്വീന്‍സ് ലാന്‍ഡിനും പാപുവ ന്യൂഗിനിയയ്ക്കുമിടയിലുള്ള 12 ഏക്കര്‍ സ്ഥലത്താണ് ഈ പവിഴദ്വീപ് വ്യാപിച്ച് കിടക്കുന്നത്.
ഇനിയില്ല 'ബ്രാംബിളു'കളെന്ന കുഞ്ഞന്‍ എലികള്‍ ; കാലാവസ്ഥാ വ്യതിയാനത്തില്‍ വംശനാശം സംഭവിച്ച ആദ്യ സസ്തനിയെന്ന് ശാസ്ത്രജ്ഞര്‍

കാലാവസ്ഥാ മാറ്റം മൂലം ഓസ്‌ട്രേലിയന്‍ എലികള്‍ക്ക് വംശനാശം സംഭവിച്ചതായി സ്ഥിരീകരണം. ഓസ്‌ട്രേലിയന്‍ സര്‍ക്കാരാണ്' ബ്രാംബിള്‍ കെയ് മെലോമി'യെന്ന കുഞ്ഞന്‍ എലികള്‍ ഭൂമിയില്‍ നിന്നും തുടച്ച് നീക്കപ്പെട്ടത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മനുഷ്യ നിര്‍മ്മിത ദുരന്തമെന്നായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.

ഗ്രേറ്റ് ബാരിയര്‍ റീഫിലെ ചെറിയ പവിഴദ്വീപായിരുന്നു ബ്രാംബിളുകളുടെ കേന്ദ്രം. ക്വീന്‍സ് ലാന്‍ഡിനും പാപുവ ന്യൂഗിനിയയ്ക്കുമിടയിലുള്ള 12 ഏക്കര്‍ സ്ഥലത്താണ് ഈ പവിഴദ്വീപ് വ്യാപിച്ച് കിടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഇവയെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിഫലമായതോടെയാണ് വംശനാശം സംഭവിച്ചേക്കുമെന്ന മുന്നറിയിപ്പ് 2016 ല്‍ ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നല്‍കിയത്. ഗവേഷകരുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ കുറിപ്പ്. 

 ബ്രൗണ്‍ നിറത്തിലുള്ള ഈ കുഞ്ഞന്‍ എലികളുടെ സംഖ്യ 1990 കളിലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്ത് നിന്നും വംശനാശം സംഭവിക്കുന്ന ആദ്യ സസ്തനിയാണ് ഇവയെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com