ആ കുഞ്ഞു ശരീരം അതിജീവിച്ചത് 36 മണിക്കൂറുകൾ; തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പുനർജന്മം

അത്രമേൽ അവിശ്വസനീയമായിരുന്നു 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അതിജീവനം
ആ കുഞ്ഞു ശരീരം അതിജീവിച്ചത് 36 മണിക്കൂറുകൾ; തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പുനർജന്മം

മോ​​​​​സ്കോ: തീപ്പിടത്തത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് ആ പിഞ്ചുകുഞ്ഞിനെ പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകർ സന്തോഷത്താൽ വിങ്ങിപ്പൊട്ടിയിരുന്നു. അത്രമേൽ അവിശ്വസനീയമായിരുന്നു 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അതിജീവനം. നീണ്ട 36 മണിക്കൂറുകളാണ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞ് കിടന്നത്. മൈ​ന​സ് 17 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ത​ണു​പ്പും സ്ഫോ​ട​ന​വും അ​തി​ജീ​വി​ച്ച് കുഞ്ഞ് രക്ഷപ്പെട്ടത് അ​ദ്ഭു​ത​ക​ര​മാ​ണ്. 

റ​​​​​ഷ്യ​​​​​യി​​​​​ലെ മാ​​​​​ഗ്നി​​​​​റ്റോ​​​​​ഗോ​​​​​സ്ക് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ അ​​​​​പ്പാ​​​​​ര്‍​​​​​ട്ട്മെ​​​​​ന്‍റി​​​​​ല്‍ വാ​​​​​ത​​​​​കം പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ചു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​ലും തുടർന്നുണ്ടായ തീപ്പിടത്തിലുമാണ് കെട്ടിടം തകർന്ന് കുഞ്ഞ് അതിനിടയിൽ പെട്ടത്. ഏഴ് പേർ മരിക്കുകയും എഴുപതിലേറെപ്പേരെ കാണാതാകുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ കരച്ചിൽ രക്ഷാപ്രവർത്തകരുടെ കാതിലെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അവനെ പുറത്തെടുക്കാനായത്. അപ്പോഴേക്കും നൂറ് കണക്കിന് ആളുകൾ ആ പിഞ്ചുകുഞ്ഞിനെ കാത്ത് പുറത്തുണ്ടായിരുന്നു. 

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിശൈത്യത്തിൽ കുഞ്ഞിന് ശരീരവീക്കം ബാധിച്ചിട്ടുണ്ടെന്നും തലയ്ക്ക് പരുക്കേറ്റതായും ഡോക്ടർമാർ വ്യക്തമാക്കി. കുഞ്ഞ് സുഖം പ്രാപിച്ചതായുള്ള വാർത്തയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മാ​ഗ്നിറ്റോ​ഗോസ്ക് നിവാസികൾ. കുഞ്ഞിന്റെ അമ്മയെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍​​​​​ക്കി​​​​​ട​​​​​യി​​​​​ല്‍​​​​​നി​​​​​ന്ന് 12 പേ​​​​​രെ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്നും ഏ​​​​​ഴ് പേ​​​​​ര്‍ മ​​​​​രി​​​​​ച്ചെ​​​​ന്നും അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. പ​​​​​ന്ത്ര​​​​​ണ്ടോ​​​​​ളം പേ​​​​​രെ ഇ​​​​​നി​​​​​യും ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com