ചൂട് സഹിക്കാനാകാതെ യുവതിയുടെ കയ്യില്‍ നിന്ന് കുപ്പിവെള്ളം കുടിക്കുന്ന കോല: വൈറലായി വീഡിയോ

മനുഷ്യര്‍ക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കാം, പാവം മൃഗങ്ങള്‍ എന്ത് ചെയ്യും.
ചൂട് സഹിക്കാനാകാതെ യുവതിയുടെ കയ്യില്‍ നിന്ന് കുപ്പിവെള്ളം കുടിക്കുന്ന കോല: വൈറലായി വീഡിയോ

സിഡ്‌നി: വേനല്‍ ചൂടില്‍ ഉരുകുകയാണ് ഓസ്‌ട്രേലിയ. വരള്‍ച്ചയില്‍ നദികളും മറ്റ് ജലാശയങ്ങളുമെല്ലാം വറ്റിയ അവസ്ഥ. ചില ദിവസങ്ങളില്‍ ഇവിടെ അന്തരീക്ഷ ഊഷ്മാവ് 44 ഡിഗ്രി സെല്‍ഷ്യസില്‍ എല്ലാം എത്തും. ഈ അവസരത്തില്‍ മനുഷ്യനെപ്പോലെത്തന്നെ മൃഗങ്ങള്‍ക്കും ചൂടും ദാഹവുമെല്ലാം അനുഭവപ്പെടും.

മനുഷ്യര്‍ക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കാം, പാവം മൃഗങ്ങള്‍ എന്ത് ചെയ്യും. ഇതിന് ഒരു ഉത്തരമായി ഓസ്‌ട്രേലിയന്‍ വനിത സമൂഹമാധ്യമത്തില്‍ പോസ്റ്റ്  ചെയ്ത വീഡിയോ ശ്രദ്ധേയമാവുകയാണ്. ദാഹിച്ച് വലഞ്ഞ ഒരു മൃഗത്തിന് (കോല) കുപ്പിവെള്ളം വായില്‍ ഒഴിച്ച് നല്‍കുന്ന വീഡിയോ ആണ് ഫേസ്ബുക്കില്‍ വൈറലാകുന്നത്. 

'ഇന്ന് വളരെയധികം ചൂടുള്ള ദിവസമാണ്. 44 ഡിഗ്രി സെല്‍ഷ്യസ്. അവന്‍ (കോല) എന്നെ ഏറെ നേരം നോക്കി നില്‍ക്കുന്നത് കണ്ടപ്പോഴാണ് ദാഹിച്ചിട്ടാണെന്ന് മനസിലായത്'- ലൗറി പറഞ്ഞു.

ഉയര്‍ന്ന് ചൂടുള്ള കാലാവസ്ഥ ഓസ്‌ട്രേലിയക്കാര്‍ക്ക് അസാധാരണം ഒന്നുമല്ല. പക്ഷേ അടിക്കടി താപനില ഉയരുന്നത് മനുഷ്യരെയും ജീവജാലങ്ങളെയും ഒരുപോലെ ബാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com