മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയുടുത്താല്‍ ഒന്നും വരില്ല: മാതൃകയായി കെ വാസുകി, വീഡിയോ

വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച് സാരി വീണ്ടും അണിഞ്ഞാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വസുകി മാതൃകയാവുന്നത്.
മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയുടുത്താല്‍ ഒന്നും വരില്ല: മാതൃകയായി കെ വാസുകി, വീഡിയോ

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പ് കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തില്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് ഊര്‍ജം പകര്‍ന്നു കൊണ്ടായിരുന്നു വാസുകി എന്ന ഐഎഎസ് ഉദ്യോഗസ്ഥ ഓരോ മലയാളിയുടേയും ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ വീണ്ടും മാതൃകയായി ഈ ഐഎഎസ് ഉദ്യോഗസ്ഥ നമ്മുടെ മുന്നിലേക്ക് എത്തുകയാണ്.   

വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച് സാരി വീണ്ടും അണിഞ്ഞാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വസുകി മാതൃകയാവുന്നത്. വസ്ത്രങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണിത്.  ''എനിക്ക് ഇതില്‍ അപമാനമൊന്നും തോന്നുന്നില്ല. ഓള്‍ഡ് ഈസ് ഫാഷണബിള്‍ എന്നാണ് ഞങ്ങളുടെ ചിന്താഗതി. ഗ്രീന്‍ പ്രൊട്ടേക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. 

ഞാനുടുത്തിരിക്കുന്ന ഈ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വര്‍ഷമെങ്കിലും ഈ സാരി എന്നോടൊപ്പമുണ്ടാകും''- കലക്ടര്‍ വാസുകി ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു. സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

'മറ്റുള്ളവര്‍ ഉടുത്ത സാരി ഞാന്‍ ഉടുക്കുന്നതില്‍ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവര്‍ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാന്‍ ഉപയോഗിക്കുകതന്നെ ചെയ്യും'- കളക്ടര്‍ വ്യക്തമാക്കി. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫേയ്‌സ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com