സഹജീവി സ്‌നേഹത്തിന്റെ മറ്റൊരു മാതൃക; ഐസ് പാളിയില്‍ ജീവന്‍ പണയം വെച്ച് നായയെ രക്ഷിച്ച് പൊലീസുകാരന്‍ (വീഡിയോ) 

തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോയ തെരുവുനായയെ രക്ഷിച്ച ഒരു പോലീസുകാരനാണ് സാമൂഹികമാധ്യമങ്ങളിലെ താരം
സഹജീവി സ്‌നേഹത്തിന്റെ മറ്റൊരു മാതൃക; ഐസ് പാളിയില്‍ ജീവന്‍ പണയം വെച്ച് നായയെ രക്ഷിച്ച് പൊലീസുകാരന്‍ (വീഡിയോ) 

ഹജീവികളോടുളള സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വ്യത്യസ്ത കഥകള്‍ ഓരോ ദിവസവും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോയ തെരുവുനായയെ രക്ഷിച്ച ഒരു പോലീസുകാരനാണ് സാമൂഹികമാധ്യമങ്ങളിലെ താരം. തുര്‍ക്കി പോലീസ് സേനയിലെ അംഗമായ ബുറാക്ക് ഒക്ടെനാണ് സ്വന്തം ജീവന്‍ പോലും പണയം വെച്ചുകൊണ്ട് നായയെ രക്ഷിച്ചത്. 

കിഴക്കന്‍ തുര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന വാന്‍ തടാകത്തിലാണ് നായ അകപ്പെട്ടു പോയത്. തണുത്തുറഞ്ഞ തടാകത്തിനു മുകളില്‍ നായ കുടുങ്ങിക്കിടക്കുന്ന കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി പോലീസിലെ ഡ്രൈവറായ ബുറാക്ക് സ്ഥലത്തെത്തിയതും നായയെ രക്ഷിച്ചതും. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

തടാകത്തിലെ ജലം തണുത്തുറഞ്ഞ് ഐസ് പാളികളായിരുന്നു. ഈ ഐസ് പാളികള്‍ കൈകൊണ്ട് തല്ലിപ്പൊട്ടിച്ചാണ് ബുറാക്ക് നായയുടെ അരികിലെത്തിയത്. കരയ്‌ക്കെത്തിച്ച നായക്ക് സി പി ആര്‍ നല്‍കുകയും തുടര്‍ന്ന് മൃഗാശുപത്രിയിലെത്തിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം നായ ആരോഗ്യം വീണ്ടെടുത്തു. രക്ഷിക്കുക മാത്രമല്ല നായയെ ബുറാക്ക് ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com