നര്‍മ്മദ നദിയില്‍ നീരാളി ; വിശദമായ പഠനങ്ങള്‍ക്ക് തയ്യാറെടുത്ത് ശാസ്ത്രലോകം

മനുഷ്യന്റെ കൈപ്പത്തിയുടെ അത്ര വലിപ്പമാണ് ഈ നീരാളിക്കുള്ളത് 56.2 ഗ്രാം ആണ് ഭാരം. വേലിയേറ്റസമയത്ത് പൊഴികളിലെത്തിയാവാം നദിയിലേക്ക് നീരാളി കടന്നുവന്നതെന്നാണ് ശാസ്ത്രസംഘത്തിന്റെ അനുമാനം.
നര്‍മ്മദ നദിയില്‍ നീരാളി ; വിശദമായ പഠനങ്ങള്‍ക്ക് തയ്യാറെടുത്ത് ശാസ്ത്രലോകം

അഹമ്മദാബാദ്: നര്‍മ്മദാ നദിയില്‍ നിന്നും നീരാളിയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഇന്ത്യയിലെ നദികളില്‍ നിന്ന് ഇതാദ്യമായാണ് നീരാളിയെ കണ്ടെത്തുന്നത്. സാധാരണയായി കടലില്‍ 50 മീറ്ററോളം ആഴത്തിലാണ് നീരാളികള്‍ കാണപ്പെടാറുള്ളത്. നദികളിലും മറ്റ് ജലാശയങ്ങളിലും വളരെ അപൂര്‍വ്വമായി മാത്രമേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ.

സിഐഎഫ്ആര്‍ഐയുടെ സര്‍വ്വേയ്ക്കിടെയാണ് ഓള്‍ഡ് വിമന്‍ ഒക്ടോപസ് എന്നറിയപ്പെടുന്ന സിസ്റ്റോപസ് ഇന്‍ഡിയസിനെ കണ്ടെത്തിയത്. മനുഷ്യന്റെ കൈപ്പത്തിയുടെ അത്ര വലിപ്പമാണ് ഈ നീരാളിക്കുള്ളത് 56.2 ഗ്രാം ആണ് ഭാരം. വേലിയേറ്റസമയത്ത് പൊഴികളിലെത്തിയാവാം നദിയിലേക്ക് നീരാളി കടന്നുവന്നതെന്നാണ് ശാസ്ത്രസംഘത്തിന്റെ അനുമാനം.

നീരാളി കടലില്‍ നിന്നും നദിയിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ചും ഇത്രകാലം നദീജലത്തില്‍ കഴിഞ്ഞതിനെ കുറിച്ചും വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും വകുപ്പ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com