വയസാകുന്നു എന്ന തോന്നല്‍ അലട്ടി; 53കാരിയെ 'പതിനെട്ടുകാരിയാക്കി' മകള്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

ഒരു ചെറിയ മേക്കപ്പിലൂടെ അമ്മ ശ്രീജ പ്രസന്നയുടെ നഷ്ടമായിപ്പോകുന്ന ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കൃഷ്ണയ്ക്കായി
വയസാകുന്നു എന്ന തോന്നല്‍ അലട്ടി; 53കാരിയെ 'പതിനെട്ടുകാരിയാക്കി' മകള്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

യസാകുന്നു എന്ന തോന്നല്‍ മനസില്‍ പിടിമുറുക്കിയാല്‍ ആത്മവിശ്വാസം ചോരുന്നതാണ് ഭൂരിപക്ഷം പേരിലും കണ്ടുവരുന്നത്. ഇവിടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ മകള്‍ തെരഞ്ഞെടുത്ത വഴി സോഷ്യല്‍മീഡിയയില്‍ കയ്യടി നേടിയിരിക്കുകയാണ്.

 'മോളെ.. വയസാകുന്നതുപോലെ തോന്നുന്നു..' അമ്മയുടെ ഈ വാക്കുകളാണ് ലണ്ടനിലെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റും മലയാളിയുമായ കൃഷ്ണയെ വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തന്റെ തൊഴിലും കഴിവും ഒരുമിച്ചപ്പോള്‍ അമ്മ പോലും ഞെട്ടി. ഒരു ചെറിയ മേക്കപ്പിലൂടെ അമ്മ ശ്രീജ പ്രസന്നയുടെ നഷ്ടമായിപ്പോകുന്ന ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കൃഷ്ണയ്ക്കായി. 

പ്രായമായി എന്നു തോന്നുന്നതൊക്കെ മനസിന്റെ വെറും തോന്നലാണെന്ന് തെളിയിക്കുകയാണ് ഈ മകള്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ അഭിനന്ദന പ്രവാഹമാണ് വരുന്നത്.  മേക്കപ്പിന് മുന്‍പും ശേഷവുമുള്ള അമ്മയുടെ ചിത്രമാണ് മകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com