നഗ്നരായി ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഇല്ല; പാരീസിലെ ആദ്യത്തെ നഗ്ന റസ്റ്റോറന്റ് അടച്ചുപൂട്ടുന്നു

അടുത്ത മാസം റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഉടമസ്ഥര്‍ അറിയിച്ചു
നഗ്നരായി ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഇല്ല; പാരീസിലെ ആദ്യത്തെ നഗ്ന റസ്റ്റോറന്റ് അടച്ചുപൂട്ടുന്നു

പാരീസ്‌; കസ്റ്റമേഴ്‌സിന്റെ അഭാവത്തില്‍ പാരീസിലെ ആദ്യ നഗ്ന റസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. നഗ്നരായി ഭക്ഷണം കഴിക്കാന്‍ ആളുകള്‍ എത്താത്തതിനെ തുടര്‍ന്നാണ് റസ്റ്റോറന്റിന് പൂട്ടുവീഴുന്നത്. അടുത്ത മാസം റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഉടമസ്ഥര്‍ അറിയിച്ചു. 

2017 നവംബറില്‍ വളരെ പ്രതീക്ഷയോടെയാണ് ഒ നാച്യുറല്‍ എന്ന നഗ്ന റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യ സമയത്ത് നിരവധി ആരാധകരുണ്ടായിരുന്ന ഹോട്ടലിന് പിന്നീട് ജനപ്രീതി നഷ്ടപ്പെടുകയായിരുന്നു. മൈക്ക്, സ്റ്റീഫന്‍ സാധ എന്നിവരാണ് ഈ ആശയം കൊണ്ടുവന്നത്. വര്‍ഷം മുഴുവന്‍ വിവസ്ത്രരായി ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ഇവിടെയുള്ളത്. നൂഡിസ്റ്റ് ബീച്ചുകളില്‍ പോലും വേനല്‍ കാലത്ത് മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ ഒ നാച്ചുറലില്‍ വര്‍ഷം മുഴുവന്‍ നഗ്നരെ സ്വീകരിക്കും. 

റസ്‌റ്റോറന്റില്‍ എത്തുന്നവര്‍ ആദ്യം പോകുന്നത് ചേയ്ഞ്ചിങ് റൂമുകളിലേക്കാണ്. വസ്ത്രങ്ങളും മൊബൈലുകളും ക്യാമറകളും ലോക്കറില്‍ സൂക്ഷിച്ചതിന് ശേഷമാണ് അകത്തേക്ക് കടക്കുന്നത്. ഇവ റസ്‌റ്റോറന്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നവയാണ്. ഒരു സ്ലിപ്പര്‍ മാത്രം ധരിച്ചായിരിക്കും അതിഥികള്‍ ഊണ്‍മേശയുടെ അടുത്തേക്ക് പോകുന്നത്. എന്നാല്‍ വസ്ത്രം ധരിച്ച വെയിറ്റര്‍മാര്‍ അതിഥികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 

റസ്‌റ്റോറന്റ് അടച്ചു പൂട്ടാനുള്ള തീരുമാനം നഗ്നരായി ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവിഭാഗത്തെ നിരാശരായിരിക്കുകയാണ്. ലണ്ടനിലുള്ള ഏക നൂഡ് റസ്റ്റോറന്റിനേക്കാള്‍ മികച്ചതായാണ് പാരീസിലെ റസ്‌റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com