ഭൂമിക്ക് പുറത്ത് ജീവനുണ്ടോ?; വാദത്തിന് കരുത്തുപകര്‍ന്ന് ബഹിരാകാശത്ത് വീണ്ടും റേഡിയോ തരംഗങ്ങള്‍; സ്ഥിരീകരിച്ച് ശാസ്ത്രലോകം 

ഈ റേഡിയോ തരംഗങ്ങള്‍ ഭൂമിയില്‍ നിന്ന് 300 പ്രകാശവര്‍ഷം അകലെയുളള കുഞ്ഞന്‍ ആകാശഗംഗയില്‍ നിന്നുമാണ് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം
ഭൂമിക്ക് പുറത്ത് ജീവനുണ്ടോ?; വാദത്തിന് കരുത്തുപകര്‍ന്ന് ബഹിരാകാശത്ത് വീണ്ടും റേഡിയോ തരംഗങ്ങള്‍; സ്ഥിരീകരിച്ച് ശാസ്ത്രലോകം 

ശാസ്ത്രം പുരോഗമിച്ചതോടെ പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുളള അന്വേഷണവും അനുദിനം വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ അതിവേഗം നശിച്ചുപോകുന്നതും വലിയ തോതില്‍ ഊര്‍ജം പുറപ്പെടുവിക്കുന്നതുമായ റേഡിയോ തരംഗങ്ങളെ ബഹിരാകാശത്ത് വീണ്ടും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഉയര്‍ന്ന തോതിലുളള ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന ഈ റേഡിയോ തരംഗങ്ങള്‍ ഭൂമിയില്‍ നിന്ന് 300 പ്രകാശവര്‍ഷം അകലെയുളള കുഞ്ഞന്‍ ആകാശഗംഗയില്‍ നിന്നുമാണ് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.

തുര്‍ച്ചയായുളള ഇത്തരം റേഡിയോ തരംഗങ്ങള്‍ ശക്തമായ കാന്തികമണ്ഡലത്തില്‍ നിന്നുമാണ് പരിണമിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഫാസ്റ്റ് റേഡിയോ ബേസ്റ്റ്‌സ് എന്ന് വിളിക്കുന്ന സിഗ്നലുകളാണ് ഭൂമിയിലേക്ക് എത്തുന്നത്. അതേസമയം അന്യഗ്രഹജീവികളുടെ ബഹിരാകാശവാഹനത്തില്‍ നിന്നുമാണ് ഇത്തരത്തിലുളള തരംഗങ്ങള്‍ വരുന്നത് എന്ന വാദത്തെ ശാസ്ത്രജ്ഞര്‍ തളളിക്കളയുന്നു. 

പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനുളള കണ്ടുപിടുത്തങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും കാനഡയിലെ വിവിധ സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘമാണ് ഈ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തിലുളള റേഡിയോ തരംഗങ്ങളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് സാധുത നല്‍കുന്നതാണ് പുതിയ കണ്ടുപിടുത്തം. ബ്രിട്ടീഷ് കൊളംബിയയില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പിലാണ് ഇത് പതിഞ്ഞത്. 

1.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെയാണ് ഈ റേഡിയോ തരംഗങ്ങളെ കണ്ടെത്തിയത്. ഇത്തരത്തില്‍ ഇനിയും റേഡിയോ തരംഗങ്ങള്‍ കണ്ടെത്താനുളള സാധ്യതയും ശാസ്ത്രജ്ഞന്മാര്‍ തളളിക്കളയുന്നില്ല.  ആവര്‍ത്തിച്ചുള്ള റേഡിയോ തരംഗങ്ങള്‍ ഭൂമിക്ക് പുറത്ത് ജീവികളുണ്ടെന്നതിന്റെ സൂചനയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത് സംബന്ധിച്ച് ചില പഠനങ്ങളും നിലവിലുണ്ട്. നേരത്തെ തരംഗങ്ങള്‍ ഭൂമിയിലേക്കെത്തിയപ്പോഴും അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. മില്ലി സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള തരംഗങ്ങളാണ് പുറത്തുവിടുന്നതെങ്കിലും അതിന് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മിക്കുന്ന ഊര്‍ജത്തിന്റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com