ഈ നായയ്ക്ക് സ്‌നേഹം കെഎസ്ആര്‍ടിസി ബസിനോടാണ്, 'എസ്‌കോര്‍ട്ട്' ; വീഡിയോ വൈറല്‍ 

ആനവണ്ടി കമ്പക്കാരുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറച്ചുനാളായി നായയാണ് ചര്‍ച്ചാവിഷയം
ഈ നായയ്ക്ക് സ്‌നേഹം കെഎസ്ആര്‍ടിസി ബസിനോടാണ്, 'എസ്‌കോര്‍ട്ട്' ; വീഡിയോ വൈറല്‍ 

കെഎസ്ആര്‍ടിസി ബസുകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന നായ. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. ആനവണ്ടി കമ്പക്കാരുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറച്ചുനാളായി നായയാണ് ചര്‍ച്ചാവിഷയം. നായയുടെ കെഎസ്ആര്‍ടിസി സ്നേഹം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വ്യാപകമായി പ്രചരിക്കുന്നത്. കൗതുകവും അമ്പരപ്പുമുണ്ടാക്കുന്ന ഈ കഥ ആനവണ്ടി ട്രാവല്‍ ബ്ലോഗില്‍ ജോമോന്‍ എന്ന വ്യക്തയാണ് പങ്കുവച്ചിരിക്കുന്നത്. ബെംഗളൂരു പീനിയ ബസവേശ്വരാ ബസ് ടെര്‍മിനലിലെ ജിന്റൊ എന്ന നായയാണ് താരം.

ജിന്റോയുടെ ഒരു ദിനം ആരംഭിക്കുന്നത് കേരളത്തില്‍ നിന്നും എത്തുന്ന ബസുകള്‍ക്കൊപ്പമാണ്. രാവിലെ ആദ്യ ബസ് എത്തുമ്പോഴേക്കും ജിന്റോ ഡ്യൂട്ടിക്കെത്തും. ആദ്യം യാത്ര കഴിഞ്ഞെത്തിയ ബസുകള്‍ക്ക് ചുറ്റും ഒരു പരിശോധന. ജീവനക്കാരെ വാലാട്ടി സ്‌നേഹം പ്രകടിപ്പിച്ച ശേഷമാണ് പരിശോധന നടത്തുന്നത്. പിന്നീട് ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണം കഴിക്കും. അതിനുശേഷം ബസുകള്‍ക്ക് സമീപം ഒരു ഉറക്കമാണ്. അപ്പോഴും ബസുകളുടെ അടുത്തേക്ക് പരിചയം ഇല്ലാത്ത ആളുകളോ വാഹനങ്ങളോ എത്തിയാല്‍ അപ്പോള്‍ സ്വഭാവം മാറും. ആറുമാസത്തോളം കേരളത്തിലെ ബസുകളുടെ ബംഗലൂരുവിലെ കൂലി വേണ്ടാത്ത കാവല്‍ക്കാരനാണ് ജിന്റോ.

ബസുകള്‍ കേരളത്തിലേക്ക് തിരികെ മടങ്ങുമ്പോഴാണ് കാണേണ്ട കാഴ്ച. സ്റ്റാന്‍ഡില്‍ നിന്നും ബസ് പുറത്തേക്ക് പോകും വരെ ബസിനൊപ്പം ഓടി എസ്‌കോര്‍ട്ട് നല്‍കും. അങ്ങനെ കേരളത്തിലേക്കുള്ള ഓരോ ബസും ജിന്റോയുടെ മേല്‍നോട്ടത്തിലാണ് സ്റ്റാന്‍ഡ് വിടുന്നത്. ജീവനക്കാര്‍ കൊടുത്ത ഭക്ഷണത്തോടുള്ള നന്ദിക്ക് അപ്പുറം ജിന്റോയുടെ സ്‌നേഹം ഓരോ ബംഗലൂരു മലയാളിയും ആനവണ്ടി പ്രേമക്കാരും  ഏറ്റെടുത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com