'എടാ, വിശക്കുന്നെടാ'; ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ വന്നയാളോട് കല്യാണപ്പെണ്ണ്‌ പറഞ്ഞത്; വീഡിയോ വൈറല്‍

ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നിടത്തിലേക്ക് ക്യാമറയുമായി വന്ന ആളോട് പെണ്‍കുട്ടി പറയുന്ന വാക്കുകളാണ് വൈറലാകുന്നത്
'എടാ, വിശക്കുന്നെടാ'; ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ വന്നയാളോട് കല്യാണപ്പെണ്ണ്‌ പറഞ്ഞത്; വീഡിയോ വൈറല്‍

ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ ദിവസമായിരിക്കും വിവാഹം. ഇപ്പോള്‍ വീട്ടുകാരേക്കാളും സുഹൃത്തുക്കളേക്കാളും വിവാഹവീട്ടില്‍ പാധാന്യം ഫോട്ടോഗ്രാഫര്‍മാക്കാണ്. അവര്‍ പറയുന്നതാണ് കല്യാണ ചെക്കനും പെണ്ണും അനുസരിക്കേണ്ടത്. തലേ ദിവസം തുടങ്ങുന്ന ഫോട്ടോഎടുപ്പ് മഹാമഹം പലപ്പോഴും ഹണിമൂണ്‍ വരെ നീളാറുണ്ട്. 

വിവാഹദിവസം പലപ്പോഴും പെണ്‍കുട്ടികള്‍ കാര്യമായിട്ടൊന്നും കഴിക്കാറില്ല. വിശന്ന് വലഞ്ഞായിരിക്കും ഭൂരിഭാഗം പേരും വിവാഹത്തിന് ശേഷമുള്ള ഫോട്ടോയെടുപ്പ് ചടങ്ങില്‍ നില്‍ക്കുക. എന്നാല്‍ ഇതൊന്നും പുറത്തുകാണിക്കാതെ തന്റെ വിശപ്പിനെ അടക്കി നിര്‍ത്തുകയാണ് ഭൂരിഭാഗം മണവാട്ടിമാരും ചെയ്യുക. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഒരു മണവാട്ടിയുടെ സത്യകഥയാണ്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നിടത്തിലേക്ക് ക്യാമറയുമായി വന്ന ആളോട് പെണ്‍കുട്ടി പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. 

ഫോട്ടോ എടുക്കാന്‍ എത്തിയ ആളോട് എടാ വിശക്കുന്നെടാ എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. അതിനെന്താ നീ കഴിച്ചോ, ഇത് വീഡിയോ ആണ് എന്നായി ക്യാമറമാന്റെ മറുപടി. ഇതു കേട്ട് മുന്നിലിരുന്ന ഭക്ഷണം കാര്യമായി കഴിക്കുകയാണ് മണവാട്ടി. 'ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്‌കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്തായാലും കാര്യം തുറന്നു മറഞ്ഞ മണവാട്ടിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com