കക്ഷത്തിലെ രോമങ്ങള്‍ വളര്‍ത്തിയ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്ത്രീകള്‍: ജനുഹെയറി ചലഞ്ച് 

നാടക വിദ്യാര്‍ത്ഥിനിയായ ലോറ ജാക്‌സനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ആശയം ആദ്യമായി പങ്കുവെച്ച് രംഗത്തെത്തിയത്. 
കക്ഷത്തിലെ രോമങ്ങള്‍ വളര്‍ത്തിയ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്ത്രീകള്‍: ജനുഹെയറി ചലഞ്ച് 

മൂഹമാധ്യങ്ങളില്‍ വിവിധ ആശയങ്ങള്‍ ഉള്‍ക്കൊണ്ട അനേകം ചലഞ്ചുകളാണ് നടക്കുന്നത്. അതിനിടെ സ്ത്രീകളുടെ ജനുഹെയറി ചലഞ്ച് വ്യത്യസ്തമാവുകയാണ്. നോ ഷേവ് നവംബറിന് ശേഷം ഒരുപക്ഷേ കൂടുതല്‍ പ്രചാരം ലഭിക്കുന്ന മറ്റൊരു ചലഞ്ച് ഇതാകാം.

ഷേവ് ചെയ്യാതെ കക്ഷത്തിലെ രോമം പോസ്റ്റ് ചെയ്യുകയെന്നതാണ് ചലഞ്ച്. ലോകത്താകമാനമുള്ള സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ചാണ് ജനുഹെയറി ചലഞ്ച് സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. നാടക വിദ്യാര്‍ത്ഥിനിയായ ലോറ ജാക്‌സനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ആശയം ആദ്യമായി പങ്കുവെച്ച് രംഗത്തെത്തിയത്. 

ലോകത്തെമ്പാടുമുള്ള സ്ത്രീകളോട് അവരുടെ കക്ഷത്തിലെ രോമത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാനാണ് ലോറ ആഹ്വാനം ചെയ്തത്. സ്ത്രീശാക്തീകരണവും അതോടൊപ്പം തന്നെ ശരീരത്തോടുള്ള പൊതു കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയെന്നതുമാണ് ചലഞ്ചിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ലോറ വ്യക്തമാക്കുന്നു. 

ലോറയ്ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ നാടകാവതരണത്തിനായി ശരീരത്തിലെ രോമങ്ങള്‍ വളര്‍ത്തേണ്ടതായി വന്നു. പിന്നീട് അത് പല അവസരത്തിലും അവര്‍ക്കത് വളരെ പ്രയാസമായി തോന്നുകയായിരുന്നു. 'ആ സംഭവം എന്റെ കണ്ണുതുറപ്പിക്കുകയായിരുന്നു. സ്ത്രീയോടും അവളുടെ ശരീരത്തോടും നിലനില്‍ക്കുന്ന കാഴ്ചപ്പാട് തന്നെ മാറ്റണമെന്ന ചിന്തയുണ്ടാവുകയായിരുന്നൂ'-  ലോറ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 

ഈ കാംപെയ്ന്‍ ഏറ്റെടുത്ത് ഷേവും വാക്‌സും ചെയ്യാതെയുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ യൂണികോണ്‍ നിറത്തില്‍ കക്ഷത്തിലെ മുടികള്‍ക്ക് നിറം നല്‍കിയും ക്യാമ്പയിന് പിന്തുണനല്‍കി സ്ത്രീകള്‍ സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com