ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ല; ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ച് കമ്പനി, പൂട്ടിച്ച് അധികൃതര്‍( വീഡിയോ) 

ചൈനയിലെ ബെയ്ജിങില്‍ ഇത്തരത്തില്‍ നടപടി എടുത്ത കമ്പനിയെ പൂട്ടിച്ചിരിക്കുകയാണ് അധികൃതര്‍
ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ല; ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ച് കമ്പനി, പൂട്ടിച്ച് അധികൃതര്‍( വീഡിയോ) 

ബെയ്ജിങ്: നിശ്ചിത ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ കമ്പനികള്‍ നടപടി എടുക്കുന്നത് പതിവാണ്. ചൈനയിലെ ബെയ്ജിങില്‍ ഇത്തരത്തില്‍ നടപടി എടുത്ത കമ്പനിയെ പൂട്ടിച്ചിരിക്കുകയാണ് അധികൃതര്‍. മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം ജീവനക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ചായിരുന്നു കമ്പനിയുടെ ശിക്ഷ. തുടര്‍ന്നായിരുന്ന് കമ്പനിക്കെതിരെ അധികൃതരുടെ നടപടി. 

വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാത്തവര്‍ക്കായിരുന്നു കമ്പനിയുടെ ശിക്ഷ.  കമ്പനി പതാക പിടിച്ച് മുന്‍പില്‍ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടില്‍ ഇഴയുന്ന ജീവനക്കാരുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ നടപടി അവസാനിപ്പിച്ചത്. 

ശിക്ഷാ നടപടിയില്‍ വഴിയാത്രക്കാര്‍ സ്തബ്ദരായി നോക്കി നില്‍ക്കുന്ന കാഴ്ചയും വീഡിയോയില്‍ കാണാന്‍ സാധിക്കും. കമ്പനിയുടെ ഇന്‍സെന്റീവ് ചട്ടങ്ങളെക്കുറിച്ചും വ്യാപകമായ രീതിയില്‍ പരാതി ഉയരുകയും ചെയ്തതോടെയാണ് കമ്പനി അടച്ച് പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com