ഈ ഓട്ടോ ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; കൗതുകമുണര്‍ത്തി 'സുന്ദരി'( വീഡിയോ)

ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സ് ആയ തൊടുപുഴ സ്വദേശി അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്നാല്‍ ന്യൂജെനിലും വ്യത്യസ്തനായി.
ഈ ഓട്ടോ ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; കൗതുകമുണര്‍ത്തി 'സുന്ദരി'( വീഡിയോ)

തൊടുപുഴ: മക്കള്‍ക്കായി ഓലപ്പന്തും മറ്റും ഉണ്ടാക്കി കൊടുത്ത കഥ പറയാനുണ്ടാകും പഴയ തലമുറയ്ക്ക്. എന്നാല്‍ കാലം മാറി. ന്യൂജെന്‍ സ്റ്റെലിലുളള കളിപ്പാട്ടങ്ങള്‍ക്കാണ് ഇന്ന് ഡിമാന്‍ഡ്. കുട്ടികളുടെ അഭിരുചിയിലും മാറ്റം വന്നു എന്നും പറയാം. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സ് ആയ തൊടുപുഴ സ്വദേശി അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്നാല്‍ ന്യൂജെനിലും വ്യത്യസ്തനായി.

മക്കള്‍ക്കു കളിക്കാന്‍ ഹൈടെക് ഓട്ടോയാണ് അരുണ്‍കുമാര്‍ നിര്‍മ്മിച്ചുനില്‍കിയത്. മുന്‍പ് മക്കള്‍ക്കു വേണ്ടി മിനി ജീപ്പും ബുള്ളറ്റുമൊക്കെ ഉണ്ടാക്കിയും നവമാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമായിരുന്ന അരുണിന്റെ പുതിയ നിര്‍മ്മിതിയും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.  
ഏഴരമാസം കൊണ്ടാണ് അരുണ്‍ ഈ കുട്ടി ഓട്ടോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീട്ടില്‍ ലഭ്യമായ വസ്തുക്കളുപയോഗിച്ചായിരുന്നു നിര്‍മാണം. ഹൈടെക് ഓട്ടോ കയ്യിലെത്തിയപ്പോള്‍ മക്കളായ മാധവും കേശിനിയും ഡബിള്‍ ഹാപ്പി. 

ബാറ്ററിയില്‍ ഓടുന്ന അസല്‍ മിനിയേച്ചര്‍ ഓട്ടോക്ക് 'സുന്ദരി' എന്നാണ് പേരിട്ടിരിക്കുന്നത്. ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. സൈക്കിളിന്റെ  ഡിസ്‌ക് ബ്രേക്ക് സംവിധാനവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണും എന്തിന് ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് 'സുന്ദരി' ഓട്ടോയില്‍. ഇനിയല്‍പം റിലാക്‌സ് ചെയ്യാന്‍ പാട്ടു കേള്‍ക്കണമെങ്കില്‍ അതിനുമുണ്ട് വഴി. പെന്‍ഡ്രൈവ് കുത്താനുള്ള സൗകര്യവും ഓട്ടോയിലുണ്ട്. ആവശ്യമെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com