ലോകത്തില്‍ വെച്ച് ഏറ്റവും വലിയ സ്രാവിനെ കണ്ടെത്തിയെന്ന് വിദഗ്ധര്‍: ചിത്രങ്ങള്‍ കാണാം

ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ തിമിംഗലത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.
ലോകത്തില്‍ വെച്ച് ഏറ്റവും വലിയ സ്രാവിനെ കണ്ടെത്തിയെന്ന് വിദഗ്ധര്‍: ചിത്രങ്ങള്‍ കാണാം

ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്രാവിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ലോസ്ആഞ്ചല്‍സിലെ ഹവായ് സമുദ്രത്തിലാണ് ഭീമന്‍ സ്രാവിനെ കണ്ടത്. മുങ്ങല്‍ വിദഗ്ധരാണ് ഇതിനെ കടലിനടില്‍ നിന്നും കണ്ടെത്തിയത്. 

ആറ് മീറ്ററാണ് ഈ പെണ്‍സ്രാവിന്റെ നീളം. ലോകത്തില്‍ വെച്ച് ഏറ്റവും വലിപ്പമുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള നീലത്തിമിംഗലത്തിന്റെ അത്രയും വലിപ്പം ഈ വെള്ള നിറത്തിലുള്ള സ്രാവിന് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. വളരെ അപ്രതീക്ഷിതമായാണ് മുങ്ങല്‍ വിദഗ്ധര്‍ ഇതിനെ കണ്ടെത്തിയത്.
 

'ഞങ്ങള്‍ നോക്കുമ്പോള്‍, കുറച്ച് ടൈഗര്‍ സ്രാവുകള്‍ക്കൊപ്പം ഈ വെള്ളത്തിമിംഗലവും നീന്തി വരുന്നുണ്ടായിരുന്നു. പിന്നീട് മറ്റുള്ളവയില്‍ നിന്നും കൂട്ടംതെറ്റി ഇത് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബോട്ടിന് സമീപം വരികയായിരുന്നു'- മുങ്ങല്‍ വിദഗ്ധരില്‍ ഒരാള്‍ വെളിപ്പെടുത്തി. 

മുങ്ങല്‍ വിദഗ്ധര്‍ തിമിംഗലത്തിന്റെ ധാരാളം ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഒട്ടും അപകടകാരിയല്ലാത്ത ഈ സ്രാവിനൊപ്പം വെള്ളത്തില്‍ ഇറങ്ങിച്ചെന്നും ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഈ ഭീമന്‍ സ്രാവ് മുങ്ങല്‍വിദഗ്ധരുടെ ബോട്ടിനെ ചുറ്റിപ്പറ്റി സൂര്യോധയം മുതല്‍ ഒരു ദിവസം മുഴുവന്‍ കൂടെയുണ്ടായിരുന്നു എന്നാണ് അവര്‍ അവകാശപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com