വ്യത്യസ്തനാമൊരു ബാർബറാം ജിയാങ്; കളിച്ചു നടക്കേണ്ട ആറാം വയസിൽ പ്രൊഫഷണൽ ഹെയർ സ്റ്റൈലിസ്റ്റ് (വീഡിയോ)

ഹെയർ സ്റ്റൈലിസ്റ്റായ ഈ ആറ് വയസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം
വ്യത്യസ്തനാമൊരു ബാർബറാം ജിയാങ്; കളിച്ചു നടക്കേണ്ട ആറാം വയസിൽ പ്രൊഫഷണൽ ഹെയർ സ്റ്റൈലിസ്റ്റ് (വീഡിയോ)

ബെയ്ജിങ്: കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു ആറ് വയസ്സുകാരന് മുതിർന്നവർ ചെയ്യുന്ന എന്ത് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന നിസാര ചിന്തകൾക്ക് ഒട്ടും പ്രസക്തിയില്ല. ആറ് വയസുകാരനായ ഈ കുട്ടിയുടെ വീഡിയോ കണ്ടാൽ അത് നിങ്ങൾക്ക് ബോധ്യപ്പെടും. 

ഹെയർ സ്റ്റൈലിസ്റ്റായ ഈ ആറ് വയസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തന്റെ തൊഴിൽ വൈ​ദ​ഗ്ധ്യം കൊണ്ടാണ് അവൻ വ്യത്യസ്തനായി തീരുന്നത്. മുതിർന്ന ഒരു ഹെയർ സ്റ്റൈലിസ്റ്റിന്റെ പ്രൊഫഷണലിസം ആവോളം തന്റെ കഴിവിനൊപ്പം ഈ ആറ് വയസുകാരൻ ചേർത്തുവയ്ക്കുന്നു. വളരെ ശ്രദ്ധിച്ച് ആസ്വദിച്ച് മുടി മുറിക്കുന്ന ഈ ബാലന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ചൈനയിൽ നിന്നുള്ള ജിയാങ് ഹോങ്ഖിയാണ് തന്റെ പ്രൊഫഷണൽ സ്റ്റൈൽ കൊണ്ട് ആളുകളെ ഞെട്ടിക്കുന്നത്. മുടി മുറിക്കുന്നതിൽ പ്രാവീണ്യം നേടിയ മുതിർന്ന വ്യക്തിയുടെ എല്ലാ ചലനങ്ങളും ഭാവങ്ങളും ജിയാങ്ങിലും കാണാം. അത്യാധുനിക ഉപകരണങ്ങൾ‌ ഉപയോ​ഗിച്ച് അതിവേ​ഗത്തിലാണ് ജിയാങ് മുടി മുറിക്കുന്നത്. 

ജിയാങിന് മുന്നിൽ തല താഴ്ത്തിയിരിക്കാൻ പുരുഷൻമാരും സ്ത്രീകളുമൊക്കെ എത്തുന്നുണ്ട്. ജിയാങിന്റെ മാതാപിതാക്കൾ ആറ് വർഷം മുൻപാണ് ഹെയർ സ്റ്റൈൽ ചെയ്യുന്ന ഷോപ്പ് ആരംഭിച്ചത്. നാലാം വയസ് മുതൽ ജിയാങ്ങും മാതാപിതാക്കളെ സഹായിക്കാൻ കടയിലുണ്ട്. തുടക്കത്തിൽ സഹായിയായി നിന്ന ജിയാങ് ക്രമേണ ഒറ്റയ്ക്ക് തന്നെ മുടി മുറിക്കാൻ തുടങ്ങി. 

കുട്ടിയുടെ വീഡിയോ കണ്ട ഒരാൾ അതിന് താഴെ ഇങ്ങനെ കുറിച്ച് ഇവനെ കണ്ടപ്പോൾ ഞാൻ വീഡിയോ ​ഗെയിം കളിക്കുന്ന എന്റെ കുട്ടിയെയാണ് ആലോചിച്ചത്. ഇവന്റെ മാതാപിതാക്കളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്ന് മറ്റൊരാൾ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com