നദിക്ക് മുകളിൽ സദാ കറങ്ങി 'ഐസ് ഡിസ്ക്' ; അത്ഭുതം പൂണ്ട് ശാസ്ത്രലോകം (വീഡിയോ)

90 മീറ്റർ വിസ്തൃതിയുള്ള കൂറ്റൻ മഞ്ഞുപാളി ആന്റി ക്ലോക്ക് വൈസായി സദാ കറങ്ങിക്കൊണ്ടിരിക്കുകയാണ്
നദിക്ക് മുകളിൽ സദാ കറങ്ങി 'ഐസ് ഡിസ്ക്' ; അത്ഭുതം പൂണ്ട് ശാസ്ത്രലോകം (വീഡിയോ)

വാ​ഷി​ങ്​​ട​ൺ : കുട്ടികൾ കളിക്കുന്ന സ്പിന്നറെ പോലെ, നദിക്കു മുകളിൽ സദാ കറങ്ങിക്കൊണ്ടിരിക്കുന്ന വൃത്താകൃതിയിലുള്ള മഞ്ഞുപാളി ശാസ്ത്രലോകത്തിന് വിസ്മയമാകുന്നു. അമേരിക്കയിലെ വെ​സ്​​റ്റ്​ ​​ബ്രൂ​ക്കി​ലെ ​പ്രെ​സ്യൂം​​സ്​​കോ​ട്ട്​ ന​ദി​ക്കു​ മു​ക​ളി​ലാണ് ഈ പ്രതിഭാസം രൂപപ്പെട്ടത്. 90 മീറ്റർ വിസ്തൃതിയുള്ള കൂറ്റൻ മഞ്ഞുപാളി ആന്റി ക്ലോക്ക് വൈസായി സദാ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഡിസ്കിന്റെ ആകൃതിയിൽ ആയതിനാൽ 'ഐസ് ഡിസ്ക് പ്രതിഭാസം' എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 

മു​ക​ളി​ൽ​നി​ന്നു​ള്ള കാ​ഴ്​​ച​യി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ദി​യി​ൽ ഒ​രു ഭൂ​മി രൂ​പം​കൊ​ണ്ട​താ​യാ​ണ്​ തോ​ന്നു​ക. ലോ​ക​ത്ത്​ അ​ത്യ​പൂ​ർ​വ​മാ​യി ഈ ​പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര വ​ലി​യ ഐസ്​ ഡി​സ്​​ക്​ കാ​ണ​പ്പെ​ടു​ന്ന​തെ​ന്നാണ്​ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നത്. അതേസമയം അത്യപൂർവ കാഴ്ചയിൽ അമ്പരപ്പും അത്ഭുതവും  കൂറുകയാണ് വെ​സ്​​റ്റ്​ ബ്രൂ​ക്ക്​ നി​വാ​സി​ക​ൾ.

നദിയിലെ താപനിലയിലെ വ്യതിയാനമാണ് ഇത്തരത്തിൽ മഞ്ഞുപാളി ഉടലെടുക്കാൻ കാരണമെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ.  ന​ദീ​ജ​ലം  ഒ​രു ചു​ഴ​ലി​പോ​ലെ രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ക​യാ​ണെ​ന്നും പി​ന്നീ​ട്​ അ​വി​ടം വേ​ഗ​ത്തി​ൽ ത​ണു​ത്തു​റ​യു​ക​യാ​ണെ​ന്നുമാണ് ​ഗവേഷകരുടെ നി​ഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്​​ഥി​രീ​ക​ര​ണ​മി​ല്ല. ഐസ് ഡിസ്കിന് പിന്നിലെ കാരണം തിരഞ്ഞ് ശാസ്ത്രലോകം തല പുകയ്ക്കുമ്പോൾ, പക്ഷികൾ നിർഭയമായി ഒറ്റയ്ക്കും കൂട്ടായും മഞ്ഞുപാളിയിൽ വിശ്രമിക്കാനെത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com