'അയ്യോ ചേട്ടാ കര്‍ത്താവേ അമ്മേ കാളീ പേടിയാവുന്നേ...'; മൂക്കു കുത്താന്‍ പേടിച്ച് കരയുന്ന ഈ യുവതി മൂക്കുത്തി ഇട്ടുകാണുമോയെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

യുവതി മൂക്കുത്തി ഇട്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.
'അയ്യോ ചേട്ടാ കര്‍ത്താവേ അമ്മേ കാളീ പേടിയാവുന്നേ...'; മൂക്കു കുത്താന്‍ പേടിച്ച് കരയുന്ന ഈ യുവതി മൂക്കുത്തി ഇട്ടുകാണുമോയെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

മൂക്കു കുത്താന്‍ താത്പര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇന്ന് വിരളമാണ്. അല്‍പം വേദന സഹിച്ചാലും മൂക്കുത്തി ഇട്ടുകഴിഞ്ഞാല്‍ പ്രത്യേക ഭംഗിയുണ്ടാകും എന്നാണ് പൊതുവെയുള്ള അഭിപ്രായം. മൂക്കു കുത്താന്‍ പോയ യുവതി അലറി വിളിച്ചു കരയുന്ന ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ കാണുന്നവര്‍ക്ക് ചിരിക്കാതിരിക്കാന്‍ സാധിക്കില്ല. 

ഗണ്‍ഷോട്ട് കാണുമ്പോള്‍ തന്നെ പെണ്‍കുട്ടി അയ്യോ എന്നു വിളിച്ച് അലറുന്നുണ്ട്. കുടെ ഉള്ളവര്‍ പേടിക്കേണ്ട എന്ന് പറയുന്നതും കേള്‍ക്കാം. യുവതി മൂക്കുത്തി ഇട്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com