ചത്ത തിമിംഗലത്തെ ആഹാരമാക്കി ഭീമന്‍ സ്രാവ്; തൊട്ടരികെ നിന്ന് വീഡിയോ പകര്‍ത്തി അമ്പരപ്പിച്ചു, വൈറല്‍ 

കടലില്‍ ചത്തുപൊങ്ങിയ ഭീമന്‍ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു
ചത്ത തിമിംഗലത്തെ ആഹാരമാക്കി ഭീമന്‍ സ്രാവ്; തൊട്ടരികെ നിന്ന് വീഡിയോ പകര്‍ത്തി അമ്പരപ്പിച്ചു, വൈറല്‍ 

കടലില്‍ ചത്തുപൊങ്ങിയ ഭീമന്‍ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. രണ്ടു ഡൈവര്‍മാരാണ് ഇത് പകര്‍ത്തിയത്. ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂര്‍ത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഈ സമയം രണ്ടു ഡൈവര്‍മാരും ഇതിന്റെ സമീപമെത്തി ഇത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. 

തൊട്ടടുത്തു മനുഷ്യരെത്തിയിട്ടും ഇവരെ ആക്രമിക്കാന്‍ സ്രാവ് ശ്രമിക്കുന്നില്ല എന്നത് ഗവേഷകരിലും അമ്പരപ്പുണ്ടാക്കുകയാണ്. ജുവാന്‍ ഒലിഫന്റ്, ഓസിയാന്‍ റാംസി എന്നീ ഡൈവര്‍മാരാണ് വിഡിയോ പകര്‍ത്തിയത്. 

ഒലിഫന്റാണ് ഈ കൂറ്റന്‍ സ്രാവിന്റെ വിഡിയോ പകര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സ്രാവുകളില്‍ ഒന്നിനൊപ്പം മുഖാമുഖമെത്തിയ നീന്തല്‍ അനുഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും അദ്ദേഹം പങ്കുവച്ചു. ഡീപ് ബ്ലൂവിനൊപ്പം ഏകദേശം ഒരു മുഴുവന്‍ ദിവസം തന്നെ ഇരുവരും ചെലവിട്ടു. സ്രാവുകളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഒലിഫന്റ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com