നാലുവയസുകാരിക്ക് എപ്പോഴും വയറുവേദന: അമ്മ കള്ളമാണെന്ന് കരുതി: പരിശോധിച്ചപ്പോള്‍ അപൂര്‍വ്വ കാന്‍സര്‍

ടെവണ്‍ സ്വദേശിനിയായ കൈലയുടെ അമ്മ എന്യ ഗൂടിംഗും പിതാവ് ബ്രാഡ് ജോണ്‍സും വയറുവേദന കുട്ടിയുടെ കള്ളത്തരമാണെന്നു കരുതി തീര്‍ത്തും അവഗണിക്കുകയായിരുന്നു.
നാലുവയസുകാരിക്ക് എപ്പോഴും വയറുവേദന: അമ്മ കള്ളമാണെന്ന് കരുതി: പരിശോധിച്ചപ്പോള്‍ അപൂര്‍വ്വ കാന്‍സര്‍

കൈല ജോണ്‍സ് എന്ന നാലുവയസുകാരിക്ക് സദാസമയവും വയറുവേദനയായിരുന്നു. കുഞ്ഞിന് അടിക്കടിയുണ്ടാകുന്ന ഈ വയറുവേദന കള്ളത്തരമാണെന്നാണ് അവളുടെ അമ്മ കരുതിയത്. വിദഗ്ധ പരിശോധനക്കൊടുവില്‍ കുട്ടിയുടെ രോഗമറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടിപ്പോയി.

ടെവണ്‍ സ്വദേശിനിയായ കൈലയുടെ അമ്മ എന്യ ഗൂടിംഗും പിതാവ് ബ്രാഡ് ജോണ്‍സും വയറുവേദന കുട്ടിയുടെ കള്ളത്തരമാണെന്നു കരുതി തീര്‍ത്തും അവഗണിക്കുകയായിരുന്നു. പിന്നീട് ഡോക്ടറെ കാണിച്ചപ്പോള്‍ കുഞ്ഞിനു യൂറിനറി ഇന്‍ഫെക്ഷന്‍ ആണെന്നാണ് പറഞ്ഞത്. പക്ഷേ പിന്നീട് നടത്തിയ വിദഗ്ധപരിശോധനയിലാണ് കുഞ്ഞിന് മാരകമായ ന്യൂറോബ്ലാസ്‌റ്റോമ ട്യൂമര്‍ ആണെന്നു തിരിച്ചറിഞ്ഞത്. 

രോഗം കണ്ടെത്തിയപ്പോഴേക്കും അത് അവളുടെ വയറ്റില്‍ നിന്നു വളര്‍ന്നു കഴുത്തും തൊണ്ടയും വരെ വ്യാപിച്ചിരുന്നു. സ്‌റ്റേജ് നാല് ആമാശായ അര്‍ബുദം ആണ് കൈലയ്ക്ക്. രക്ഷപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ചികില്‍സിക്കുന്നവര്‍ക്കുപോലും പറയാന്‍ വിഷമിക്കുന്ന അവസ്ഥയിലാണ് ആ കുഞ്ഞ്. 

കൈലയുടെ അമ്മ രണ്ടാമത് ഒരു കുഞ്ഞിനു ജന്മം നല്‍കിയ  സമയത്താണ് കൈലയുടെ രോഗം കണ്ടെത്തിയത്. ആ സമയം കൈല പ്രൈമറി സ്‌കൂളില്‍ ചേരാനുള്ള തയാറെടുപ്പിലുമായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാന്‍സര്‍ ആണ് ന്യൂറോബ്ലാസ്‌റ്റോമ. കുഞ്ഞുങ്ങളെയാണ് ഇത് ബാധിക്കുക. ട്യൂമര്‍ ബാധിക്കുന്ന സ്ഥലത്തു വേദന, കഴിക്കാന്‍ ബുദ്ധിമുട്ട്, ചര്‍മത്തിലെ പാടുകള്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ജൂലൈയില്‍ ആണ് കൈലയ്ക്ക് കീമോ ആരംഭിച്ചത്. ഇതുവരെ എട്ടു റൗണ്ട് കീമോ കഴിഞ്ഞു. ഇപ്പോള്‍ കൈലയുടെ വയറ്റിലെ അര്‍ബുദം പാതി ഇല്ലാതായതായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിടുണ്ട്. എന്നെങ്കിലും കൈല പൂര്‍ണ ആരോഗ്യവതിയായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കൈലയുടെ മാതാപിതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com