സ്ത്രീകള്‍ ചെയ്യുന്ന ശമ്പളമില്ലാ ജോലിയുടെ മൂല്യം 713 ലക്ഷം കോടിരൂപ ; ആപ്പിളിന്റെ വാര്‍ഷിക വരുമാനത്തിന്റെ 43 ഇരട്ടിയെന്ന് റിപ്പോര്‍ട്ട്

നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഒരു ദിവസം വീട്ടു ജോലികള്‍ ചെയ്യുന്നതിനായി കുറഞ്ഞത് അഞ്ചര മണിക്കൂറും ഗ്രാമങ്ങളിലെ സ്ത്രീകള്‍ അഞ്ച് മണിക്കൂറുമാണ് ചിലവഴിക്കുന്നത്.
സ്ത്രീകള്‍ ചെയ്യുന്ന ശമ്പളമില്ലാ ജോലിയുടെ മൂല്യം 713 ലക്ഷം കോടിരൂപ ; ആപ്പിളിന്റെ വാര്‍ഷിക വരുമാനത്തിന്റെ 43 ഇരട്ടിയെന്ന് റിപ്പോര്‍ട്ട്

വീട്ടമ്മമാര്‍ പറയുന്നത് കേള്‍ക്കാറില്ലേ, ' അല്ലെങ്കിലും നമ്മള്‍ ചെയ്യുന്നതൊന്നും കണക്കില്‍ വരില്ലല്ലോ'യെന്ന്. എന്നാലിപ്പോള്‍ ആ ജോലിയുടെ മൂല്യവും കണക്കാക്കിയിരിക്കുകയാണ് ഓക്‌സ്ഫാം. ഒരു വര്‍ഷം 713 ലക്ഷം കോടി രൂപയുടെ 'കൂലിയില്ലാ' ജോലി ലോകത്തെ സ്ത്രീകളെല്ലാവരും കൂടി ചെയ്യുന്നുവെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ആപ്പിളിന്റെ വാര്‍ഷിക വരുമാനത്തെക്കാള്‍ 43 ഇരട്ടി കൂടുതലാണ് ഈ തുക. 

വീടിന്റെയും കുട്ടികളുടെയും സംരക്ഷണം, പാചകം തുടങ്ങി വേതനമില്ലാത്ത ജോലികളുടെ ലിസ്റ്റ് നീളും. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് മാത്രം ഇതിന് വേതനം നല്‍കിത്തുടങ്ങിയാല്‍ ജിഡിപിയുടെ 3.1 ശതമാനം ചെലവഴിക്കേണ്ടി വരും.

നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഒരു ദിവസം വീട്ടു ജോലികള്‍ ചെയ്യുന്നതിനായി കുറഞ്ഞത് അഞ്ചര മണിക്കൂറും ഗ്രാമങ്ങളിലെ സ്ത്രീകള്‍ അഞ്ച് മണിക്കൂറുമാണ് ചിലവഴിക്കുന്നത്. പലപ്പോഴും ഇത് എട്ട് മണിക്കൂറുകളോ അതില്‍ കൂടുതലോ ആയി നീളാറുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

നഗരങ്ങളിലെ പുരുഷന്‍മാരെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ പുരുഷന്‍മാരാണ് വീട്ടിലെ ജോലികളില്‍ സ്ത്രീകളെ കൂടുതലായും സഹായിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അസമത്വം സ്ത്രീകളോട് പ്രകടിപ്പിക്കുന്നതില്‍ ഇന്ത്യ മുന്നിലാണ്. ലോകത്തെ ശതകോടീശ്വരന്‍മാരുടെ കണക്കെടുത്താല്‍ 119 പേരില്‍ 9 സ്ത്രീകള്‍ മാത്രമാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com