23 വര്‍ഷം മുന്‍പ് വിവാഹമോചിതയായ അമ്മയുടെ വിവാഹം നടത്തി മകന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

23 വര്‍ഷം മുന്‍പ് വിവാഹമോചിതയായ അമ്മയെ വിവാഹംകഴിപ്പിച്ച് അയച്ച മകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ
23 വര്‍ഷം മുന്‍പ് വിവാഹമോചിതയായ അമ്മയുടെ വിവാഹം നടത്തി മകന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കറാച്ചി; ഇതുവരെ തനിക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് പുതിയ ജീവിതം നല്‍കി മകന്‍. 23 വര്‍ഷം മുന്‍പ് വിവാഹമോചിതയായ അമ്മയെ വിവാഹംകഴിപ്പിച്ച് അയച്ച മകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ യുവാവാണ് സ്വന്തം അമ്മയെ വിവാഹം കഴിപ്പിച്ചത്. ജിഎം എന്ന തന്റെ ട്വിറ്ററിലൂടെ യുവാവ് തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. 

'കഴിഞ്ഞ 23 വര്‍ഷമായി എന്റ അമ്മ വിവാഹ മോചനം നേടിയിട്ട്. ഞാന്‍ ഇപ്പോള്‍ മുതിര്‍ന്ന യുവാവാണ്. കൂടാതെ ഞാന്‍ സാമ്പത്തികമായി സ്ഥിരതയും കൈവരിച്ചു. വെള്ളിയാഴ്ച ഞാന്‍ എന്റെ അമ്മയുടെ വിവാഹം നടത്തി. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്റെ അമ്മയെ ഓര്‍ക്കണം.' മകന്‍ ട്വിറ്ററില്‍ കുറിച്ചു. 

സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് യുവാവ് നേടുന്നത്. പ്രായപൂര്‍ത്തിയായപ്പോള്‍ സ്വന്തം കാര്യം നോക്കി പോവാതെ അമ്മയുടെ സന്തോഷം കൂടി മനസിലാക്കി പെരുമാറിയ മകനെ നെഞ്ചിലേറ്റുകയാണ് ലോകം. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മകനുള്ള പുരസ്‌കാരം യുവാവിന് കിട്ടുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com