ഇതൊരിക്കലും പൊട്ടില്ല, ആവേശത്തിലൊരു ഇടി: കച്ചവടത്തിനിടെ പാത്രം തവിടുപൊടി: വീഡിയോ

പല തന്ത്രങ്ങളും ഇവര്‍ പയറ്റിനോക്കും, അത്തരത്തിലൊരു കച്ചവടശ്രമവും അത് പാളിപ്പോയതിന്റെ രസകരമായ വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഇതൊരിക്കലും പൊട്ടില്ല, ആവേശത്തിലൊരു ഇടി: കച്ചവടത്തിനിടെ പാത്രം തവിടുപൊടി: വീഡിയോ

പഭോക്താക്കളുമായി ഏറ്റവുമധികം സംവിധിക്കുന്നവരായിരിക്കും വഴിയോരക്കച്ചവടക്കാര്‍. ആളുകളുടെ വിലപേശലും കച്ചവടമുറപ്പിക്കാതെ മടങ്ങലുമെല്ലാം കാരണം കച്ചവടക്കാര്‍ ഏറെ കഷ്ടപ്പെട്ടാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാറുള്ളത്. പല തന്ത്രങ്ങളും ഇവര്‍ പയറ്റിനോക്കും, അത്തരത്തിലൊരു കച്ചവടശ്രമവും അത് പാളിപ്പോയതിന്റെ രസകരമായ വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

പ്ലാസ്റ്റിക് പാത്രം വില്‍ക്കുന്നയാള്‍ അതിന്റെ ബലം തെളിയിക്കാന്‍ നടത്തിയ ശ്രമമാണു അടപടലം പാളിയത്. വാങ്ങാനെത്തിയ ആള്‍ക്ക് പാത്രത്തിന്റെ ഉറപ്പിലൊരു സംശയം. എന്നാലതൊന്നു തീര്‍ക്കണമെന്ന മട്ടില്‍ കച്ചവടക്കാരനും. രണ്ടു പാത്രങ്ങളെടുത്ത് പതുക്കെ ഒന്നു കൂട്ടിയടിച്ചു നോക്കി. ഇതുകണ്ട കച്ചവടക്കാരന്‍ ഒന്നും നോക്കിയില്ല. ആ പ്ലാസ്റ്റിക് പാത്രങ്ങള്‍ പിടിച്ചു വാങ്ങി നല്ല ശക്തിയായി കൂട്ടിയടിച്ചു. 

ആദ്യത്തെ ഒന്ന് രണ്ട് ഇടിയില്‍ പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാല്‍ കൂട്ടിയടി തുടര്‍ന്നതോടെ പണി ഒന്നു പാളി. ഒരു പാത്രം കഷ്ണങ്ങളായി ചിതറി. ഇതു കണ്ട് വാങ്ങാനെത്തിയ ആളുടെ മുഖത്തു ചിരി. ആദ്യം ഒന്ന് അമ്പരന്നെങ്കിലും കച്ചവടക്കാരനും ചമ്മിയ ചിരിയുമായി കൂടെക്കൂടി. രസകരമായ ഈ കച്ചവട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com