കേക്ക് കരിങ്കല്ലായി; പിന്നെയൊന്നും നോക്കിയില്ല; ട്രോളോട് ട്രോള്‍, സെല്‍ഫ് ട്രോള്‍

ഹൃദയത്തിന്റെ രൂപത്തില്‍ മനോഹരമായി നിര്‍മ്മിച്ച കേക്ക് കഴിക്കാനെടുത്തപ്പോഴാണ് ട്വിസ്റ്റ്
കേക്ക് കരിങ്കല്ലായി; പിന്നെയൊന്നും നോക്കിയില്ല; ട്രോളോട് ട്രോള്‍, സെല്‍ഫ് ട്രോള്‍


താന്‍ എന്തു ചെയ്താലും വീമ്പ് പറയുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ ഏറെയും. എന്നാല്‍ സ്വയം പുകഴ്ത്തലുകാരെ സ്വയം ട്രോളുന്ന വീട്ടമ്മയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച.

ആറ്റുനോറ്റിരുന്ന് ആദ്യമായി ഒരു കേക്ക് ഉണ്ടാക്കിയതാണ് ഈ വീട്ടമ്മ. ഹൃദയത്തിന്റെ രൂപത്തില്‍ മനോഹരമായി നിര്‍മ്മിച്ച കേക്ക് കഴിക്കാനെടുത്തപ്പോഴാണ് ട്വിസ്റ്റ്. കടിച്ചാലും ഇടിച്ചാലും മുറിച്ചാലും പൊട്ടാത്ത കരിങ്കല്ല് രൂപത്തിലിരിക്കുകയാണ് ഈ വൈറല്‍ കേക്ക്.

സംഭവം കയ്യീന്നു പോയെന്നു മനസിലാക്കുമ്പോഴും അതിന്റെ പേരില്‍ വലിയ ന്യായീകരണം നടത്താനൊന്നും നമ്മുടെ കഥാനായിക പോയില്ല. പറ്റിയ അബദ്ധം വളരെ സരസമായി സോഷ്യല്‍ മീഡിയക്കു മുന്നിലേക്ക് വച്ചു. എന്തായാലും സോഷ്യല്‍ മീഡിയയിലെ വെറൈറ്റി വിശേഷങ്ങളുടെ കൂട്ടത്തിലേക്കാണ് ഈ സെല്‍ഫ് ട്രോളിന്റേയും പോക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com