61 വര്‍ഷത്തിനിടെ ഭാര്യയ്ക്ക് വാങ്ങിയത് 55000 ഗൗണുകള്‍: 83കാരന് ഭാര്യയോടുള്ള സ്‌നേഹം ഇങ്ങനെ...     

ഇവര്‍ ഗൗണുകള്‍ വയ്ക്കാന്‍ പ്രത്യേകം സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. 50 അടി നീളമുള്ള അറകളില്‍ നിരത്തി വച്ചിരിക്കുകയാണ് ഗൗണുകള്‍.
61 വര്‍ഷത്തിനിടെ ഭാര്യയ്ക്ക് വാങ്ങിയത് 55000 ഗൗണുകള്‍: 83കാരന് ഭാര്യയോടുള്ള സ്‌നേഹം ഇങ്ങനെ...     

ഭാര്യയോടുള്ള സ്‌നേഹം ഒരു ഭര്‍ത്താവ് വാങ്ങിക്കൂട്ടിയത് 55000 ഉടുപ്പുകളാണ്. അമേരിക്കയിലെ അരിസോണയില്‍ വസിക്കുന്ന ജര്‍മന്‍കാരായ പോള്‍ ബ്രോക്മന്‍ ആണ് ഭാര്യ മാര്‍ഗരറ്റിന് ഇത്രയധികം ഗൗണുകള്‍ വാങ്ങി നല്‍കിയത്. 61 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ ഗൗണുകള്‍ വയ്ക്കാന്‍ പ്രത്യേകം സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. 50 അടി നീളമുള്ള അറകളില്‍ നിരത്തി വച്ചിരിക്കുകയാണ് ഗൗണുകള്‍.

ജര്‍മനിയിലെ ഒരു ഡാന്‍സ് ഹാളില്‍വച്ച് മാര്‍ഗറ്റിനെ കണ്ട അന്നു മുതല്‍ തുടങ്ങിയതാണ് ഈ ഉടുപ്പുവാങ്ങുന്ന ശീലമെന്ന് ബ്രോക്മാന്‍ പറയുന്നു. അന്ന് അതിമനോഹരമായ വസ്ത്രമായിരുന്നു അവര്‍ അണിഞ്ഞിരുന്നത്. ആ രാത്രി രണ്ടുപേരും ഏറെ നേരം ഡാന്‍സ് ചെയ്തു, വൈകാതെ പ്രണയത്തിലുമായി. 

1950 കളിലെ ഫാഷനാണ് ബ്രോക്മാന് താല്‍പര്യം. ഒന്നും രണ്ടുമായി വാങ്ങിത്തുടങ്ങി അവസാനം 55,000 എന്ന നമ്പറിലെത്തി. എങ്കിലും 2014നുശേഷം ബ്രോക്‌സ്മാന്‍ വസ്ത്രം വാങ്ങുന്നതു നിര്‍ത്തി. വയ്ക്കാന്‍ ഇടമില്ലാത്തതാണ് കാരണം. 

ഇനി വേറെയൊരു കാര്യമുണ്ട്. ബ്രോക്മാന്‍ മാര്‍ഗരറ്റിന് വാങ്ങിക്കൊടുത്ത ഉടുപ്പുകളൊന്നും പുതിയതല്ല. അധികവും സെക്കന്‍ഡ്‌സ് സ്‌റ്റോറുകളില്‍നിന്നാണ് കണ്ടെത്തിയത്. ഒരു സമയത്ത് അമേരിക്കന്‍ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുമായി ബ്രോക്മന് ഗൗണെടുക്കുന്നതിന് പ്രത്യേക ഡീല്‍ തന്നെ ഉണ്ടായിരുന്നു. ഫാഷന്‍ മാറുമ്പോള്‍ സ്‌റ്റോറില്‍ നിന്ന് തന്നെ വിളിച്ച്, വളരെ ന്യായമായ വിലയ്ക്ക് ഗൗണുകള്‍ നല്‍കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ഗൗണുകള്‍ മെല്ലെ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് ദമ്പതികള്‍. 7000 എണ്ണം ഇവര്‍ വിറ്റു. 200 സ്‌പെഷല്‍ വസ്ത്രങ്ങള്‍ ഒഴികെയുള്ളതെല്ലാം വില്‍ക്കാന്‍ ബ്രോക്മന്‍ തയാറാണ്. ഇത്രയൊക്കെ വസ്ത്രങ്ങള്‍ക്കുടമയായ മാര്‍ഗറ്റ് എന്തു പറയുന്നു എന്നു ചോദിച്ചാല്‍ അവര്‍ക്ക് വസ്ത്രത്തിലൊന്നും അത്ര കമ്പമില്ലെന്ന മറുപടിയാണ് ബ്രോക്മന് പറയാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com