രഘുപതി രാഘവ രാജാറാം...അമ്മയെ കണ്ടതും വടി താഴെയിട്ട് 'ഗാന്ധിജി' ഓടി ; വീഡിയോ വൈറല്‍

എന്താണ് ചെയ്യേണ്ടത് എന്നൊരു ഐഡിയയുമില്ലാതെ നില്‍ക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ 'രഘുപതി രാഘവ ' മുഴങ്ങുന്നുണ്ട്. മുന്നിലെ സീറ്റിലിരിക്കുന് അമ്മയെ കണ്ടതും ഗാന്ധിയുടെ വടി താഴെയിട്ട്,
രഘുപതി രാഘവ രാജാറാം...അമ്മയെ കണ്ടതും വടി താഴെയിട്ട് 'ഗാന്ധിജി' ഓടി ; വീഡിയോ വൈറല്‍


ഴ്‌സറി സ്‌കൂളിലെ പ്രച്ഛന്ന വേഷ മത്സരത്തിനിടെ ഗാന്ധിയായെത്തിയ കുഞ്ഞുമിടുക്കന്‍ അമ്മയെ കണ്ടതും സ്റ്റേജില്‍ നിന്ന് ഇറങ്ങി ഓടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അടുത്തതായി സ്‌റ്റേജിലെത്തുന്നത്, 'ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയ, സ്വന്തം ജീവന്‍ ബലി കഴിച്ച മഹാത്മാ ഗാന്ധി ' എന്ന് അനൗണ്‍സ്‌മെന്റ് ആകുമ്പോഴേ ഗാന്ധിജി കയ്യിലെ വടിയുമായി സ്‌റ്റേജിലെത്തി. 

എന്താണ് ചെയ്യേണ്ടത് എന്നൊരു ഐഡിയയുമില്ലാതെ നില്‍ക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ 'രഘുപതി രാഘവ ' മുഴങ്ങുന്നുണ്ട്. മുന്നിലെ സീറ്റിലിരിക്കുന് അമ്മയെ കണ്ടതും ഗാന്ധിയുടെ വടി താഴെയിട്ട്, പിന്നാലെ വരുന്ന നെഹ്‌റുവിനെ തിരിഞ്ഞ് നോക്കിയ ശേഷം ഓടി മറയാന്‍ ശ്രമിക്കുകയാണ് കുഞ്ഞ് മിടുക്കന്‍. 

ഗാന്ധിക്ക് പരിഭ്രമം ഉള്ളപ്പോഴും അല്‍പം കൂടി മുതിര്‍ന്ന നെഹ്‌റുവിന് യാതൊരു കൂസലുമില്ല. ഇങ്ങനത്തെ ഗാന്ധിജി ആണെങ്കില്‍ ആരായാലും സ്വാതന്ത്ര്യം കൊടുത്തു പോകുമെന്നും നഴ്‌സറി ഗാന്ധി ഇങ്ങനെ മതിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com