പബ്ജി നിരോധിക്കണമെന്ന് പറയുന്നവര്‍ക്ക് നേരെ കൊഞ്ഞനംകുത്തി യുവാക്കള്‍: പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് കാണാം

പബ്ജി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പല സംഘടനകളും രംഗത്തുവരുന്നു. 
പബ്ജി നിരോധിക്കണമെന്ന് പറയുന്നവര്‍ക്ക് നേരെ കൊഞ്ഞനംകുത്തി യുവാക്കള്‍: പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് കാണാം

പ്ലേയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. കുട്ടികളിലെയും കൗമാരക്കാരിലെയും അഡിക്ഷനാണ് അതിന് കാരണം. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്നതാണ് കാരണം. പബ്ജി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പല സംഘടനകളും രംഗത്തുവരുന്നു. 

അതേസമയം നിരോധന നീക്കങ്ങള്‍ക്കെതിരെ യുവാക്കളും കൗമാരക്കാരും സമൂഹമാധ്യമങ്ങളിലൂടെ കനത്ത പ്രതിഷേധമറിയിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും പബ്ജി തരംഗം തുടരുകയാണ്. പബ്ജി ഗെയിം മാതൃകയില്‍ നടത്തിയ ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ വൈറലാകുന്നത്.   

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ആകാശ് ബി ജെയ്‌നിന്റെയും സൊനാലിയുടെയും പ്രീ വെഡ്ഡിങ് ഷൂട്ടാണ് പബ്ജി മോഡലില്‍ നടത്തിയത്. പബ്ജി കളിച്ചുണ്ടായ അഡിക്ഷനാണ് ഇത്തരം ഒരു ആശയത്തിലെത്താന്‍ കാരണമെന്നു ആകാശ് തുറന്നു പറയുന്നു. ഫോട്ടോഷൂട്ട് നടത്തി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു തുടങ്ങിയെന്നും എന്നാല്‍ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്നു കരുതിയില്ലെന്നും ആകാശ് വ്യക്തമാക്കി. 
 
ഹര്‍ഷ് സാല്‍വി എന്ന ഫോട്ടോഗ്രഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സമാനമായ ഫോട്ടോഷൂട്ട് നടത്തണമെന്ന് ആവശ്യവുമായി നിരവധിപ്പേര്‍ വിളിക്കുന്നതായി ഹര്‍ഷ് പറയുന്നു. '' ഞാന്‍ പബ്ജി കളിക്കാന്‍ തുടങ്ങിയട്ട് കുറച്ചു കാലമായി. പബ്ജിയെ ആസ്പദമാക്കി ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് എന്ന ആവശ്യം കേട്ടപ്പോള്‍ അദ്ഭുതം തോന്നി. എന്തായാലും ഫോട്ടോഷൂട്ട് വിചാരിച്ചതിലും നന്നാവുകയും ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.''- ഹര്‍ഷ് വ്യക്തമാക്കി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രഫറാണ് ഇദ്ദേഹം.

ആകാശിന്റെയും സൊനാലിയുടെയും പ്രീവെഡ്ഡിങ് ഷൂട്ട് നടന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. കാട്ടില്‍ തങ്ങളുടെ കൈവശമുള്ള ആയുധങ്ങളുമായി അതിജീവിക്കുന്ന ദമ്പതികളെയാണു ഫോട്ടോഷൂട്ടില്‍ കാണാനാവുക. പബ്ജി ഇന്ത്യയില്‍ ജനപ്രീതി ആര്‍ജ്ജിച്ചതോടെ ഇവരുടെ ഫോട്ടോഷൂട്ട് വൈറലാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com