കാക്കിക്കുള്ളിലെ കലാഹൃദയം; വിവാഹ വേദിയില്‍ ആടിത്തകര്‍ത്ത് എസ്പി യതീഷ് ചന്ദ്ര (വീഡിയോ)

ബന്ധുവും കര്‍ണാടകയിലെ പ്രമുഖ വ്യവസായിയുമായ കെ.എസ്. പ്രസാദ് പണിക്കരുടെ രണ്ട് ആണ്‍മക്കളുടെ വിവാഹചടങ്ങിലായിരുന്നു യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ പ്രകടനം
കാക്കിക്കുള്ളിലെ കലാഹൃദയം; വിവാഹ വേദിയില്‍ ആടിത്തകര്‍ത്ത് എസ്പി യതീഷ് ചന്ദ്ര (വീഡിയോ)

ബരിമല വിഷയത്തിലുള്‍പ്പെടെ തന്റെ കണിശ നിലപാടുകള്‍ കൊണ്ട് ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് എസ്പി യതീഷ് ചന്ദ്ര. ഇപ്പോള്‍ ഔദ്യോഗിക തിരക്കുകളില്‍ നിന്ന് മാറി വിവാഹ വേദിയില്‍ തകര്‍ത്താടുന്ന എസ്പിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.  

ബന്ധുവും കര്‍ണാടകയിലെ പ്രമുഖ വ്യവസായിയുമായ കെ.എസ്. പ്രസാദ് പണിക്കരുടെ രണ്ട് ആണ്‍മക്കളുടെ വിവാഹചടങ്ങിലായിരുന്നു യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ പ്രകടനം. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് വിവാഹ വേദിയിലേക്കുളള അദ്ദേഹത്തിന്റെ എന്‍ട്രിയും മാസാണ്. മലയാളത്തിലെയും കന്നടയിലെയും സിനിമാതാരങ്ങള്‍ പങ്കെടുത്ത രണ്ട് ദിവസത്തെ ചടങ്ങില്‍ താരമായത് തൃശൂര്‍ എസ്പിയാണ്. 
ചടങ്ങിനെത്തിയ സിനിമാതാരങ്ങള്‍ യതീഷ് ചന്ദ്രയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനും മത്സരിച്ചു. വടകരയില്‍ പ്രവര്‍ത്തിക്കുന്ന ലിയോ മീഡിയയുടെ 40 അംഗ സംഘമാണ് വിഡിയോ പകര്‍ത്തിയത്. വിഡിയോ കാണാം
 

വീഡിയോ കടപ്പാട്: കേരള ഓണ്‍ലൈന്‍ ന്യൂസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com